ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

By Santheep

ഓട്ടോണമസ് കാറുകളുടെ നിര്‍മാണത്തിനായി നിസ്സാനും നാസയും ഒന്നിക്കുന്നു. ഡ്രൈവറില്ലാതെ, സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള കാറുകള്‍ക്കായാണ് ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

നാസയുടെ കാലിഫോര്‍ണിയ ഏംസ് റിസര്‍ച്ച് സെന്ററിലാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രായോഗികമായ ഓട്ടോകാറുകള്‍ വികസിപ്പിച്ചെടുക്കുകയും അവ വിപണിയിലെത്തിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രോജക്ടിന്റെ പ്രധാനലക്ഷ്യം.

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

ചിത്രങ്ങളിലൂടെ നീങ്ങുക.

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

കുറഞ്ഞ കരിമ്പുകനിര്‍ഗമനമുള്ള സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായി തങ്ങള്‍ നാസയുമായി പങ്കാളിത്തത്തിലേര്‍പെടുന്നതായി നിസ്സാന്‍ അറിയിക്കുന്നു.

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകവിപണിയില്‍ ഓട്ടോണമസ് കാറുകള്‍ ഒരു സാധാരണ സംഭവമായിത്തീരും എന്ന തിരിച്ചറിവിലാണ് നിസ്സാന്‍ പ്രവര്‍ത്തിക്കുന്നത്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലടക്കം നിരവധി കാര്യങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ ഇതോടൊപ്പം സംഭവിക്കും. നിസ്സാന്‍ ഈ സാധ്യതകളില്‍ അങ്ങേയറ്റം ആകൃഷ്ടരായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

സിലിക്കണ്‍ വാലിയിലെ നിസ്സാന്‍ ഗവേഷണസ്ഥാപനമാണ് ഇക്കാര്യത്തില്‍ നാസയുമായി അടുത്ത് പ്രവര്‍ത്തിക്കുക.രണ്ടായിരത്തിപ്പതിനാറിനും രണ്ടായിരത്തിഇരുപതിനും ഇടയ്ക്കുള്ള കാലയളവില്‍ ഓട്ടോണമസ് കാറുകള്‍ വിപണിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പെടും.

ഡ്രൈവറില്ലാത്ത കാറുണ്ടാക്കാന്‍ നാസയും നിസ്സാനും

നിസ്സാന്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിലേര്‍പെടുന്നു എന്നതിനര്‍ഥം കൂടുതല്‍ പേരിലേക്ക് ഓട്ടോണമസ് സാങ്കേതികത എത്തുന്നു എന്നതാണ്. മെഴ്‌സിഡിസും മറ്റ് പ്രീമിയം കാര്‍നിര്‍മാതാക്കളും ഈ വഴിയില്‍ ഏറെ മുന്നേറിയിട്ടുണ്ട് ഇതിനകം. എന്നാല്‍ ഇവയൊന്നും തന്നെ സാധാരണ ഉപഭോക്താക്കളുടെ പക്കല്‍ എത്തിച്ചേരാനുള്ളവയല്ല.

More from DriveSpark

Article Published On: Saturday, January 10, 2015, 18:07 [IST]
English summary
NASA and Nissan to Work on Driverless Cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X