2016 ഫോഡ് ഇക്കോസ്പോർട് വിപണിയിൽ

Posted By:

ഇക്കോസ്പോർടിന്റെ 2016 മോഡൽ യുകെയിൽ വിൽപനയ്ക്കെത്തിയിരിക്കുകയാണ്. സ്റ്റൈലിങ്ങിൽ മാറ്റങ്ങൾ വരുത്തിയും പരിഷ്കരിച്ച എൻജിനുകൾ ചേർത്തുമാണ് പുതിയ ഇക്കോസ്പോർട് വരുന്നത്. യുകെയിൽ 14,245 പൗണ്ടിലാണ് പുതിയ ഇക്കോസ്പോർടിന്റെ വിലകൾ തുടങ്ങുന്നത്. വാഹനത്തിന്റെ ഡെലിവറി ഈ വർഷം അവസാനത്തോടെ തുടങ്ങും.

ഇപ്പോൾ വരുത്തിയിട്ടുള്ള പുതുക്കലുകളിൽ പലതും ഇന്ത്യയിലേക്കുള്ള അടുത്ത പുതുക്കലിൽ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പിന്നിൽ സ്പെയർ വീൽ ഘടിപ്പിച്ച മോഡലാണ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. 2016 മോഡലിൽ ഇതുണ്ടാവില്ല.

ഫോഡ് ഇക്കോസ്പോർട്-01

യുകെയിലേക്ക് ഈ വാഹനങ്ങൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നുമറിയുക. ചെന്നൈ മറുമലൈനഗറിലുള്ള ഫോഡ് പ്ലാന്റിൽ നിന്നാണ് ഇവ യുകെയിലെത്തുന്നത്.

ഫോഡ് ഇക്കോസ്പോർട്-02

കാറിന്റെ സസ്പെൻഷനിൽ ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഫോഡ്. ഡീസൽ എൻജിന്റെ കരുത്ത് വർധിപ്പിക്കാനും സാധിച്ചിട്ടുണ്ട് ഫോഡിന്.

ഫോഡ് ഇക്കോസ്പോർട്-03

യുകെ മോഡലിൽ വരുത്തിയിട്ടുള്ള എല്ലാ സാങ്കേതിക മാറ്റങ്ങളും ഇന്ത്യൻ പതിപ്പിൽ പ്രതീക്ഷിച്ചുകൂടാ.

ഫോഡ് ഇക്കോസ്പോർട്-04
ഫോഡ് ഇക്കോസ്പോർട്
കൂടുതല്‍... #ford ecosport #ford
English summary
New Ford EcoSport Goes On Sale in the UK.
Story first published: Wednesday, July 15, 2015, 6:51 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X