ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു; വിലയും ചിത്രങ്ങളും

By Santheep

പുതുക്കിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 4.3 ലക്ഷം രൂപ തുടക്കവിലയിലാണ് ഈ വാഹനം വിപണി പിടിക്കുന്നത്. ഡീസൽ പതിപ്പുകളുടെ വില തുടങ്ങുന്നത് 5.3 ലക്ഷത്തിലാണ്.

വിശദമായി വായിക്കാം താഴെ താളുകളിൽ.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

17 മില്ലിമീറ്ററാണ് പുതിയ ഫോഡ് ഫിഗോയുടെ ഗ്രൗണ്ട് ക്ലിയറൻസ്. ബൂട്ട് ശേഷി 257 ലിറ്റർ. ഇന്ധനടാങ്ക് ശേഷി 40 ലിറ്റർ. മൂന്ന് എൻജിൻ പതിപ്പുകളാണ് ഫോഡ് ഫിഗോയ്ക്കുള്ളത്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

1.2 ലിറ്റർ പെട്രോൾ എൻജിൻ 87 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 112 എൻഎം ആണ് ടോർക്ക്. 1.5 ലിറ്റർ പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത് 110 കുതിരശക്തിയാണ്. 1.5 ലിറ്റർ ഡീസൽ എൻജിൻ 99 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. 215 എൻഎം ടോർക്ക്.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

1.5 ലിറ്റർ ഡീസൽ എൻജിൻ 100 പിഎസ് കരുത്ത് ഉൽപാദിപ്പിക്കുന്നു. ലിറ്ററിന് 25.83 കിലോമീറ്ററാണ് മൈലേജ്. 1.5 ലിറ്റർ പെട്രോൾ എൻജിൻ മൈലേജ് 17 കിലോമീറ്ററാണ്. ക്ലവർ മൈഫോഡ് ഡോക്ക്, ഫോഡ് മൈകീ തുടങ്ങിയ ഫീച്ചറുകൾ ഈ കാറിലുണ്ട്.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

ഡ്യുവൽ ടോൺ ഡാഷ്ബോർഡ് ചേർത്താണ് പുതിയ ഫിഗോ വരുന്നത്. ഫോഡിന്റെ സിങ്ക് മൾടിമീഡിയ സിസ്റ്റംവും നൽകിയിരിക്കുന്നു. ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് ഫോൽഡിങ് മെഷീനുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

ബേസ് വേരിയന്റിൽ ഡ്രൈവർ എയർബാഗ് നൽകിയിട്ടുണ്ട് പുതിയ ഫിഗോയിൽ ഫോഡ്. ഉയർന്ന വേരിയന്റിൽ ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ആറ് എയർബാഗുള്ള ഇന്ത്യയിലെ ഏക ചെറു ഹാച്ച്ബാക്ക് മോഡലാണ് ഫിഗോ എന്നു പറയാം. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നീ സുരക്ഷാ സന്നാഹങ്ങളുമുണ്ട്.

ഫോഡ് ഫിഗോ 2015 ലോഞ്ച് ചെയ്തു

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഫോഡിൽ നിന്നും വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണിത്. നേരത്തെ ഫിഗോ ആസ്പയർ ചെറുസെഡാൻ നിരത്തിലിറങ്ങിയിരുന്നു. അമ്പതിലധികം വിദേശവിപണികളിലേക്ക് ഇന്ത്യയിൽ നിന്നും കയറ്റുമതി നടത്താനുള്ള പദ്ധതികൾക്ക് ഫോഡ് ഊന്നൽ നൽകുന്നുണ്ടെന്ന് ഫോഡ് തലവൻ നീഗൽ ഹാരിസ് വ്യക്തമാക്കി. പുതിയ ഫിഗോ ഹാച്ച്ബാക്ക് 25,000 രൂപയടച്ച് ഇപ്പോൾ ബുക്കു ചെയ്യാവുന്നതാണ്. രാജ്യത്തെ എല്ലാ ഫോഡ് ഷോറൂമുകളിലും കാർ ബുക്ക് ചെയ്യാം.

വിലകൾ (പെട്രോൾ)

വിലകൾ (പെട്രോൾ)

4.29 ലക്ഷം, (ബേസ്)

4.56 ലക്ഷം, ആംബിയന്റ്

5.0 ലക്ഷം, ട്രെൻഡ്

5.25 ലക്ഷം, ട്രെൻഡ് പ്ലസ്

5.75 ലക്ഷം, ടൈറ്റാനിയം

6.40 ലക്ഷം, ടൈറ്റാനിയം പ്ലസ്

വിലകൾ (ഡീസൽ)

വിലകൾ (ഡീസൽ)

5.29 ലക്ഷം, (ബേസ് വേരിയന്റ്)

5.62 ലക്ഷം, ആംബിയന്റ്

5.97 ലക്ഷം, ട്രെൻഡ്

6.22 ലക്ഷം, ട്രെൻഡ് പ്ലസ്

6.72 ലക്ഷം , ടൈറ്റാനിയം

7.40 ലക്ഷം, ടൈറ്റാനിയം പ്ലസ്

മൈലേജ്

മൈലേജ്

  • 1.2-ലിറ്റർ പെട്രോൾ - 18.16 kpl
  • 1.5-ലിറ്റർ ഡീസൽ - 25.83 kpl
  • 1.5-ലിറ്റർ പെട്രോൾ - 17.0 kpl

More from DriveSpark

Article Published On: Wednesday, September 23, 2015, 13:02 [IST]
English summary
New Ford Figo hatchback launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X