പുതിയ ഹോണ്ട അക്കോര്‍ഡ് അടുത്ത എക്‌സ്‌പോയില്‍ ഇന്ത്യയില്‍

Written By:

പുതിയ ഹോണ്ട അക്കോര്‍ഡ് ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ തയ്യാറെടുക്കുന്നു. രാജ്യത്ത് ഈ വാഹനം നേരത്തെ വില്‍പനയിലുണ്ടായിരുന്നു. 2013ലാണ് അക്കോര്‍ഡ് വിപണിയില്‍ നിന്നും പിന്‍വലിക്കപെട്ടത്.

2016ല്‍ പുതിയ അക്കോര്‍ഡ് വിപണി പിടിക്കുമെന്നാണ് കരുതുന്നത്. ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ചായിരിക്കും സംഭവമെന്നും ഊഹിക്കപ്പെടുന്നു.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ പുതിയ അക്കോര്‍ഡില്‍ ഉണ്ടായിരിക്കും. 2.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. മറ്റൊന്ന് ഒരു ഇലക്ട്രിക് ഹൈബ്രിഡാണ്. ആദ്യം പെട്രോള്‍ പതിപ്പായിരിക്കും വിപണിയിലെത്തുക.

New Honda Accord To Be Launched In India

പ്രീമിയം വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് വളരെ കുറഞ്ഞ ഒരു കാലത്താണ് അക്കോര്‍ഡ് ഇന്ത്യയില്‍ വിറ്റിരുന്നത്. ഇന്ന് സ്ഥിതിഗതികളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രീമിയം കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണ്. നിലവില്‍ ചെറുകാറുകള്‍ നിര്‍മിക്കുന്ന മാരുതി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ സ്വയം പ്രീമിയംവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നയിടം വരെ കാര്യങ്ങളെത്തിയിരിക്കുന്നു.

ബ്രിയോ, അമേസ്, സിറ്റി, മൊബിലിയോ, സിആര്‍വി എന്നീ മോഡലുകളാണ് നിലവില്‍ വിറ്റഴിക്കുന്നത്. ജാസ്സ് പ്രീമിയം ഹാച്ച്ബാക്കിന്റെ ലോഞ്ച് അധികം താമസിക്കാതെ നടക്കും.

കൂടുതല്‍... #ഹോണ്ട #honda #honda accord
English summary
New Honda Accord To Be Launched In India.
Story first published: Tuesday, June 2, 2015, 17:21 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark