പുതിയ ജാഗ്വര്‍ എക്‌സ്എഫ് ടീസ് ചെയ്യുന്നു
ബ്രിട്ടിഷ് കാര്‍നിര്‍മാതാവായ ജാഗ്വറില്‍ നിന്ന് വിപണിയിലെത്താനിരിക്കുന്ന പുതിയ എക്‌സ്എഫ് മോഡലിന്റെ അവതരണം ലണ്ടനില്‍ വെച്ച് നടക്കുമെന്ന് ഇതിനകം തന്നെ നമ്മളറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 24നാണ് ഇത് സംഭവിക്കുക.
വാഹനത്തിന്റെ വിപണിപ്രവേശം ഏപ്രിലില്‍ സംഘടിപ്പിക്കപ്പെടുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ വെച്ചാണ് നടക്കുക. അവതരണത്തിനും ലോഞ്ചിനും മുന്നോടിയായി പുതിയ എക്‌സ്എഫിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.

എക്‌സ്എഫ് ഉള്‍പെടുന്ന സെഗ്മെന്റില്‍ കാഴ്ചയ്ക്ക് ഏറ്റവും മികച്ചതാണ് തങ്ങളുടെ വാഹനമെന്ന് അവകാശപ്പെടുന്നു ഡാഗ്വര്‍ ഡിസൈന്‍ ഡയറക്ടര്‍ ഇയാന്‍ കള്‍ലം.
2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ വാഹനം വിപണിയിലെത്തുക. ഒരു ഡീസല്‍ എന്‍ജിനിലും എക്‌സ്എഫി ലഭിക്കും.

ഇന്ത്യന്‍ വിപണിയിലേക്കും ഈ വാഹനം എത്തിച്ചേരും. കൂടുതല്‍ വിവരങ്ങള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന ന്യൂയോര്‍ക്ക് ഓട്ടോഷോയില്‍ വെച്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








