പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

Written By:

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള കാര്‍ മോഡലാണ് മാരുതി സുസൂക്കി ആള്‍ട്ടോ. ഈ വാഹനത്തിന്റെ വരും തലമുറ പതിപ്പിന്റെ വരവ് 2018ലാണ് വിപണിയിലെത്തുക എന്ന് കേള്‍ക്കുന്നു. ഈ പുതുതലമുറ ആള്‍ട്ടോയ്ക്ക് ചില പ്രത്യേകതകളുണ്ടായിരിക്കുമെന്നും കേള്‍വിയുണ്ട്.

അതെക്കുറിച്ച് താഴെ വായിക്കാം.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

താളുകളിലൂടെ നീങ്ങുക.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

പുതിയ ആള്‍ട്ടോ കാറിന് 658 സിസി ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനായിരിക്കും ഉണ്ടായിരിക്കുക എന്നാണ് ചില ഊഹാത്മക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയില്‍ ഈ എന്‍ജിന്‍ ടെസ്റ്റ് ചെയ്തു തുടങ്ങിയെന്നും മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ടെസ്റ്റിനായി ഇന്ത്യയിലെത്തിച്ച ജപ്പാന്‍ ആള്‍ട്ടോ മോഡലിന്റെ ചാസി നമ്പരടക്കമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

ഇന്ത്യയില്‍ ടെസ്റ്റിനായി എത്തിച്ചിട്ടുള്ളത് ജപ്പാന്‍ ആള്‍ട്ടോ മോഡലാണ്. എന്തായാലും, ഇതേ ഡിസൈനില്‍ കാര്‍ ഇന്ത്യയിലെത്തുമെന്ന് കരുതാനാവില്ല.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

എന്‍ജിന്‍ ശേഷിയുടെ കുറവ് പരിഹരിക്കാന്‍ ടര്‍ബോ ചാര്‍ജര്‍ ഘടിപ്പിച്ചായിരിക്കും 2018 ആള്‍ട്ടോ എത്തുക.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

മാരുതി സുസൂക്കിയുടെ ഗുജറാത്ത് പ്ലാന്റ് 2016ല്‍ ഉല്‍പാദനത്തിന് തയ്യാറാകും. ഇവിടെയായിരിക്കും പുതിയ ആള്‍ട്ടോ നിര്‍മിക്കുകയെന്നും കേള്‍ക്കുന്നു.

പുതിയ മാരുതി ആള്‍ട്ടോ മോഡലിന് 658സിസി എന്‍ജിന്‍?

ആള്‍ട്ടോ 800ന്റെ നിലവിലുള്ള പതിപ്പില്‍ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കാനുള്ള തിരക്കിലാണ് മാരുതി സുസൂക്കി ഇപ്പോഴുള്ളത്. 2018 ആള്‍ട്ടോയെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരുംനാളുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

English summary
New Maruti Alto to get smaller 658cc engine.
Story first published: Thursday, March 19, 2015, 15:43 [IST]
Please Wait while comments are loading...

Latest Photos