പുതിയ മാരുതി ആൾട്ടോ 2017ൽ?
പുതിയതലമുറ ആൾട്ടോ മോഡൽ 2017ൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ജപ്പാൻ വിപണിയിലിറങ്ങുന്ന ആൾട്ടോ കീ കാർ മോഡലിന്റെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ മോഡൽ എത്തുക എന്നറിയുന്നു.
ആൾട്ടോ കീ കാറിന്റെ പ്ലാറ്റ്ഫോം മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഡിസൈൻ, സാങ്കേതികത തുടങ്ങിവയെല്ലാം ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം പണിയും.

ആൾട്ടോ 800, കെ10 എന്നീ രണ്ട് പതിപ്പുകളുടെയും തലമുറമാറ്റം ഒരേസമയം നടക്കുമെന്നാണ് കരുതേണ്ടത്.
2017 എത്തുമ്പോഴേക്ക് വിപണിയിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കും. കരിമ്പുകച്ചട്ടങ്ങൾ കൂടുതൽ പുതുക്കലുകൾക്ക് വിധേയമായിരിക്കും. ക്രാഷ് ടെസ്റ്റ് കുറെക്കൂടി കർശനമായിത്തീരും. ഇതിനെല്ലാം ചേരുന്ന വിധത്തിലായിരിക്കും പുതിയ ആൾട്ടോയുടെ നിർമാണം.


Click it and Unblock the Notifications