പുതിയ മെഴ്‌സിഡിസ് ബി ക്ലാസ്സ് വിപണിയിലെത്തി
മെഴ്‌സിഡസ് ബെന്‍സ് ബി ക്ലാസ്സിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു. ഈ വാഹനം 2014ല്‍ തന്നെ അവതരിച്ചിരുന്നു. പാരിസ് മോട്ടോര്‍ ഷോ യിലാണ് പുതുക്കിയ ബി ക്ലാസ്സിനെ ആദ്യമായി കണ്ടത്. 2015ല്‍ ഇന്ത്യന്‍ വിപണിയില്‍ 15 പുതിയ കാറുകളെത്തിക്കുമെന്ന് നേരത്തെ മെഴ്‌സിഡിസ് പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ബി ക്ലാസ് ആ പതിനഞ്ചില്‍ ഒന്നാണ്.
അകത്തും പുറത്തും നിര്‍ണായകമായ മാറ്റങ്ങളോടെയാണ് പുതിയ ബി ക്ലാസ് വിപണി പിടിക്കുന്നത്. കൂടുതല്‍ വിശദമായി താളുകളില്‍ അറിയാം.

താളുകളിലൂടെ നീങ്ങുക.

വിലകള്‍
ബി ക്ലാസ്സിന്റെ പെട്രോള്‍ പതിപ്പിന് 27,95,000 രൂപയാണ് മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില. ഡീസല്‍ മോഡലിന് 28,95,000 രൂപയും വില വരുന്നു.

എന്‍ജിനുകള്‍
1.6 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ ഡയറക്ട് ഇന്‍ജക്ഷന്‍ എന്‍ജിന്‍ 122 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 200 എന്‍എം ആണ് ചക്രവീര്യം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ ഈ എന്‍ജിന് സാധിക്കും.

എന്‍ജിനുകള്‍
2.1 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു ബി ക്ലാസ്സ് ഹാച്ച്ബാക്കില്‍. 136 കുതിരശക്തി ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. 300 എന്‍എം ആണ് ചക്രവീര്യം. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത പിടിക്കാനുള്ള ശേഷിയുണ്ട് ഡീസല്‍ എന്‍ജിന്.

2015 മെഴ്‌സിഡിസ് ബി ക്ലാസ് ഫീച്ചറുകള്‍
- ഉയര്‍ന്ന പ്രകടനശേഷിയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍
- മിററുകളില്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍
- എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍
- എല്‍ഇഡി സ്റ്റോപ് ലാമ്പ്
- 10 സ്‌പോക്ക് അലോയ് വീലുകള്‍....
- ഹെഡ്‌ലാമ്പ് അസിസ്റ്റ്
- റിയര്‍ റൂഫ് സ്‌പോയ്‌ലര്‍
- റിയര്‍ ഫോഗ് ലാമ്പുകള്‍
- പുതിയതലമുറ ടെലിമാറ്റിക്‌സ് ഓഡിയോ
- ഉയര്‍ന്ന റെസൊല്യൂഷനുള്ള മള്‍ടിമീഡിയ സിസ്റ്റം...
- അറ്റന്‍ഷന്‍ അസിസ്റ്റ്
- അഡാപ്റ്റീവ് ബ്രേക്ക്
- ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം
- ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം
- ഹോള്‍ഡ് ഫങ്ഷനുള്ള ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ്....
- ആക്‌സിലറേഷന്‍ സ്‌കിഡ് കണ്‍ട്രോള്‍
- ബ്രേക്ക് അസിസ്റ്റ്
- ടയറില്‍ മതിയായ പ്രഷറില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം
- ഡ്രൈവര്‍ കാബിനില്‍ രണ്ടു സീറ്റുകള്‍ക്കും എയര്‍ബാഗ്
- ഡ്രൈവര്‍ക്ക് മുട്ടിന് സംരക്ഷണം നല്‍കുന്ന എയര്‍ബാഗ്

2015 മെഴ്‌സിഡിസ് ബി ക്ലാസ് ഫീച്ചറുകള്‍

സുരക്ഷാ സന്നാഹങ്ങള്‍



Click it and Unblock the Notifications








