പുതിയ മിനി കൂപ്പര്‍ എസ് പെട്രോള്‍ ഇന്ത്യയില്‍
പുതിയ മിനി കൂപ്പര്‍ എസ് പെട്രോള്‍ 3 ഡോര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 34.65 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക്.
മിനി കൂപ്പര്‍ എസ് ഡീസല്‍ പതിപ്പുകള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ വിപണി പിടിച്ചിരുന്നു. ഡീസല്‍ പതിപ്പുകളില്‍ 3 ഡോര്‍, 5 ഡോര്‍ വേരിയന്റുകള്‍ ലഭ്യമാണ്.

2.0 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍, ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ എന്‍ജിന്‍ 192 കുതിരശക്തി പകരാന്‍ ശേഷിയുള്ളതാണ്. 280 എന്‍എം ചക്രവീര്യം.
മിനി കൂപ്പര്‍ എസ്സിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ചേര്‍ത്തിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 6.7 സെക്കന്‍ഡ് നേരം മാത്രമേ വാഹനം എടുക്കൂ.
കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്ററാണ്. ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജ് പകരാനും എന്‍ജിന് സാധിക്കുന്നു.


Click it and Unblock the Notifications








