പുതിയ റിനോ ഡസ്റ്റർ എക്സ്പോയിലെത്തും?
റിനോയുടെ 2016 മോഡൽ ഇന്ത്യൻ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ ചെറുസെഡാൻ വിപണിയിൽ മികച്ച നിലയിൽ വിറ്റുപോകുന്ന വാഹനമാണിത്.
നിരവധി ഡിസൈൻ മാറ്റങ്ങൾ വരുത്തിയാണ് 2016 ഡസ്റ്റർ ഇന്ത്യ പിടിക്കുക. എങ്കിലും വാഹനത്തിന്റെ അടിസ്ഥാന ഡിസൈൻ തീമിൽ മാറ്റമൊന്നും വരില്ല.
പുതുക്കിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. ഗ്രിൽ ഡിസൈനിൽ വലിയ മാറ്റം വരും. പുതിയ അലോയ് വീലുകൾ, ടെയ്ൽ ലൈറ്റ് തുടങ്ങിയവ പ്രതീക്ഷിക്കാം. ചുരുക്കത്തിൽ മുഖച്ഛായയിൽ സാരമായ മാറ്റം വരും.
യുവാക്കളെ ആകർഷിക്കുന്ന വിധത്തിൽ ഡിസൈനിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ശ്രമം.



Click it and Unblock the Notifications








