സ്‌കോഡ സൂപ്പര്‍ബ് ആഗോള അവതരണം ഫെബ്രുവരി 17ന്

By Santheep

പുതിയ സ്‌കോഡ സൂപ്പര്‍ബിന്റെ ആഗോള അവതരണം ഫെബ്രുവരി 17ന് നടക്കും. പുതുതായി നിര്‍മിച്ചെടുത്ത ശില്‍പശൈലിയിലാണ് സ്‌കോഡ സൂപ്പര്‍ബ് വരുന്നത്. ഇന്റീരിയര്‍ സ്‌പേസ് വര്‍ധിപ്പിച്ചതാണ് പുതിയ സൂപ്പര്‍ബിലെ മറ്റൊരു വിശേഷം.

വ്യക്തതയേറിയ കാരക്ടര്‍ ലൈനുകളാണ് പുതിയ സ്‌കോഡ സൂപ്പര്‍ബിനെ തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എല്‍ഇഡി ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പിനു താഴെ.യായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സ്‌കോഡയുടെ ഡിസൈന്‍ ശൈലിയുടെ ഒഴുത്തിനെ ബാധിക്കാത്ത വിധത്തില്‍ തന്നെ തന്റെ സ്‌ട്രോക്കുകള്‍ കൂടുതല്‍ ഷാര്‍പ്പാക്കിയിട്ടുണ്ട് ഡിസൈനര്‍.

New Skoda Superb global unveil on February 17, 2015

ചുറ്റും ക്രോമിയത്തിന്റെ സാന്നിധ്യമുള്ള വലിയ ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നു സൂപ്പര്‍ബിന്. നിലവിലുള്ളതിനെക്കാള്‍ മികവുറ്റ ഉല്‍പന്നങ്ങളായിരിക്കും പുതിയ സൂപ്പര്‍ബിന്റെ ഇന്റീരിയറില്‍ ഉപയോഗിക്കുക.

Skoda Superb

ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ്, ടൊയോട്ട കാമ്രി തുടങ്ങിയ വാഹനങ്ങളോട് എതിരിടുന്നു സ്‌കോഡ സൂപ്പര്‍ബ് വിപണിയില്‍. 20 ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനത്തിന് തുടക്കവില കണ്ടേക്കും. സ്‌കോഡയുടെ പുതിയ വിഷന്‍ സി കണ്‍സെപ്റ്റിനെ ആധാരമാക്കിയാണ് സൂപ്പര്‍ബിനെ പുതുക്കിയിട്ടുള്ളത്. സ്‌കോഡയുടെ അടിസ്ഥാന ഡിസൈന്‍ തീമിനെ നിലനിര്‍ത്തി പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്‍പങ്ങളെ സ്വീകരിക്കുകയാണ് വിഷന്‍ സി കണ്‍സെപ്റ്റ് ചെയ്തിരിക്കുന്നത്.

New Skoda Superb

More from DriveSpark

Article Published On: Tuesday, February 10, 2015, 9:39 [IST]
English summary
New Skoda Superb global unveil on February 17, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X