സ്‌കോഡ സൂപ്പര്‍ബ് 2016ല്‍ ഇന്ത്യയില്‍
പുതിയ സ്‌കോഡ സൂപ്പര്‍ബ് ഇന്ത്യന്‍ വിപണിയില്‍ 2016 രണ്ടാംപകുതിയില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വരുന്ന ജനീവ മോട്ടോര്‍ഷോയിലാണ് വാഹനം അവതരിപ്പിക്കപ്പെടുക. യൂറോപ്യന്‍ വിപണിയില്‍ ഈ വര്‍ഷം അവസാനം തന്നെ വാഹനം എത്തിച്ചേരും.
പുതിയ സൂപ്പര്‍ബിലെ ഫീച്ചറുകള്‍
- പിന്‍കാബിന്‍ യാത്രക്കാര്‍ക്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള സംവിധാനം
- ആപ്പിള്‍ കാര്‍പ്ലേക്ക് അനുയോജ്യമായത്
- 625 ലിറ്റര്‍ ബൂട്ട് സ്‌പേസ്
- തുകല്‍ സീറ്റുകള്‍
- പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍
- പുതിയ ഡിസൈനിലുള്ള സെന്റര്‍ കണ്‍സോള്‍

അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് പെട്രോള്‍ പതിപ്പുകളും മൂന്ന് ഡീസല്‍ പതിപ്പുകളുമായി സ്‌കോഡ സൂപ്പര്‍ബ് വിപണി പിടിക്കും.
വ്യക്തതയേറിയ കാരക്ടര്‍ ലൈനുകളാണ് പുതിയ സ്‌കോഡ സൂപ്പര്‍ബിനെ തന്റെ മുന്‍ഗാമിയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എല്‍ഇഡി ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പിനു താഴെ.യായി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. സ്‌കോഡയുടെ ഡിസൈന്‍ ശൈലിയുടെ ഒഴുത്തിനെ ബാധിക്കാത്ത വിധത്തില്‍ തന്നെ തന്റെ സ്‌ട്രോക്കുകള്‍ കൂടുതല്‍ ഷാര്‍പ്പാക്കിയിട്ടുണ്ട് ഡിസൈനര്‍.


Click it and Unblock the Notifications








