2016 ടൊയോട്ട ഇന്നോവ ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെട്ടു
ടൊയോട്ട ഇന്നോവയുടെ 2016 വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്. വരുന്ന ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ഈ കാറിനെ കാണാവുന്നതാണ്. 2016 ഫെബ്രുവരി മാസത്തിലാണ് ഇന്ത്യൻ ഓട്ടോ എക്സ്പോ നടക്കുക.
പുതിയ ഇന്നോവയെ വിശദമായി കാണാം താഴെ താളുകളിൽ.

ടൊയോട്ടയുടെ 'ന്യൂ ഗ്ലോബൽ ആർക്കിടെക്ച'റിലാണാണ് പുതിയ ഇന്നോവ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

അത്യാധുനിക സാങ്കേതികതയിൽ നിർമിച്ചെടുത്തതാണ് ഈ പ്ലാറ്റ്ഫോം. നിലവിലുള്ള പ്ലാറ്റ്ഫോമിനെ അപേക്ഷിച്ച് ഭാരക്കുറവുമുണ്ടിതിന്.

പുതിയ ഇന്നോവയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിൽത്തന്നെ ഈ മാറ്റം കാണാം. ഗ്രിൽ എയർഡാമുമായി കൂടിച്ചേർന്ന നിലയിലാണുള്ളത്. ഗ്രില്ലിനോട് ചേർന്നാണ് ഹെഡ്‌ലാമ്പുകൾ നിൽക്കുന്നത്.

ഡീസൽ, പെട്രോൾ എൻജിനുകൾ ഘടിപ്പിച്ച് ഇന്നോവ വിപണിയിലെത്തും. 2.4 ലിറ്ററിന്റെ ഡീസൽ എൻജിനും 2.0 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് ഈ വാഹനത്തിനുള്ളത്. 147 കുതിരശക്തി ഉൽപാദിപ്പിക്കുന്നു 2.4 ലിറ്റര്] എൻജിൻ. 137 കുതിരശക്തിയാണ് പെട്രോൾ എൻജിൻ ഉൽപാദിപ്പിക്കുന്നത്.

കീലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, എല്ലാ പതിപ്പുകളിലും ഡ്രൈവർ-പാസഞ്ചർ എയർബാഗുകൾ, ഉയർന്ന പതിപ്പിൽ 7 എയർബാഗ് തുടങ്ങിയ സന്നാഹങ്ങളുമുണ്ട്.

നിലവിൽ ഫോർച്യൂണറിലുപയോഗിക്കുന്നതിന് സമാനമായ ഡാഷ്ബോർഡാണ് ഇന്നോവയ്ക്കുള്ളത്. പുതിയൊരു 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്നോവയിലുണ്ടാവുക. ബ്ലൂടൂത്ത്, ഓക്സ്, എഡി കാർഡ്, വോയ്സ് റെക്കഗ്നിഷൻ, കൂൾഡ് ഗ്ലോവ്ബോക്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങൾ ചേർത്തിരിക്കുന്നു.

ഇന്തോനീഷ്യയിൽ പെട്രോൾ പതിപ്പും ലഭ്യമാണ്. 2.0 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനാണ് ഇന്തോനീഷ്യൻ മോഡലിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ പെട്രോൾ എൻജിൻ ഘടിപ്പിച്ച് ഈ വാഹനം ലഭ്യമാക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications