ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക്
ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്ക് എഴുന്നള്ളുന്നു. രാജ്യത്തെ പ്രീമിയം കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ഈ വാഹനത്തിന് നല്ലൊരു ഭാവി കാണുകയാണ് ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍. ആഡംബര വിഭാഗം തൊട്ട് എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട് ചെറു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍.
ടിഗ്വാന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിപണിപ്രവേശം സെഗ്മെന്റിനെ കൂടുതല്‍ മത്സരോന്മുഖമാക്കുമെന്നുറപ്പാണ്. താഴെ ടിഗ്വാനെപ്പറ്റി കൂടുതല്‍ വായിക്കാം.

2016 ആദ്യത്തില്‍ തന്നെ ഈ വാഹനം വിപണിയിലെത്തുമെന്നാണ് ഉറപ്പായിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ ശക്തമായി നിലയുറപ്പിക്കുന്ന എന്ന നയപരിപാടിയാണ് ഫോക്‌സ്‌വാഗണ്‍ നടപ്പാക്കി വരികയാണ്.

2.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. 147.88, 187.32, 236.62 എന്നീ കുതിരശക്തികളില്‍ ട്യൂണ്‍ ചെയ്ത് ലഭ്യമാണ് ഈ എന്‍ജിന്‍. ഇന്ത്യയില്‍ ഇവയില്‍ ഏത് എന്‍ജിനാണ് ലഭ്യമാക്കുക എന്ന് വ്യക്തമായിട്ടില്ല.

ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും എന്‍ജിനോടൊപ്പം ചേര്‍ക്കുന്നത്.

സെഗ്മെന്റില്‍ കടുത്ത മത്സരത്തിന് കളമൊരുങ്ങുന്ന സാഹചര്യത്തില്‍ വിപണിയിലെ എതിരാളികള്‍ സ്വയം പുതുക്കുവാന്‍ തയ്യാറായിട്ടുണ്ട്. ഫോഡ് എന്‍ഡീവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയുടെ പുതുക്കിയ പതിപ്പുകള്‍ അടുത്തുതന്നെ വിപണി പിടിക്കും.

7 സീറ്റുകളാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാനിലുള്ളത്. ഫോര്‍ വീല്‍ ഡ്രൈവായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക.

ഇന്ത്യയില്‍ 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ വിലയുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.


Click it and Unblock the Notifications








