നിസ്സാന്റെ പുതിയ ഇലക്ട്രിക് കാർ ടീസ് ചെയ്യുന്നു
ടോക്കിയോ മോട്ടോർ ഷോയിൽ അതറുന്ന പ്രകടനം കാഴ്ച വെക്കാൻ തയ്യാറെടുക്കുകയാണ് ലോകത്തെമ്പാടുമുള്ള കാർനിർമാതാക്കൾ. ഏഷ്യയിലെ ഏറ്റവും പ്രമുഖമായ ഓട്ടോഷോയാണ് ജപ്പാനിൽ നടക്കാനിരിക്കുന്നത്. 2015 എഡിഷൻ മുമ്പെന്നത്തെക്കാളും മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഷോയിലേക്ക് നിസ്സാൻ ഒരു പുതിയ ഇലക്ട്രിക് കാർ കൺസെപ്റ്റ് കൊണ്ടുവരുന്നുണ്ട്.
മോട്ടോർ ഷോ തുടങ്ങുന്നതിന് മുന്നോടിയായി ഈ ഇലക്ട്രിക് കാർ കൺസെപ്റ്റ് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് നിസ്സാൻ ചെയ്യുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ കൺസെപ്റ്റായിരിക്കും ലീഫ് ഇലക്ട്രിക്ക് കാറിന്റെ വരുംതലമുറ പതിപ്പ്.
നിസ്സാന്റെ പുതിയ ശിൽപതത്വം പാലിച്ചാണ് ഈ കൺസെപ്റ്റ് നിർമിച്ചിരിക്കുന്നതെന്ന് പുറത്തുവന്നിട്ടുള്ള ടീസർ ചിത്രങ്ങളിൽനിന്നും വ്യക്തമാകുന്നു.
ഈ കാറിന്റെ മറ്റൊരു പ്രത്യേകതയായി പറയപ്പെടുന്നത്, വലിയതോതിൽ ഓട്ടോണമസ് സന്നാഹങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നതാണ്.


Click it and Unblock the Notifications








