ഡീസല്‍ വാഹനനിരോധനം: മെയ് 25 വരെ സ്‌റ്റേ
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ദില്ലി-എന്‍സിആര്‍ മേഖലയില്‍ നിരോധിച്ച നടപടിക്ക് മെയ് 25 വരെ സ്റ്റേ അനുവദിച്ചു. പഴയ ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നതു വഴി അന്തരീക്ഷ മലിനീകരണം കാര്യമായ അളവില്‍ കുറയ്ക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് സ്റ്റേ നല്‍കിയിരിക്കുന്നത്.
ഐഐടി ദില്ലി നടത്തിയ പഠനം പറയുന്നതു പ്രകാരം പഴയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിലൂടെ സാധ്യമാകുന്ന മലിനീകരണനിയന്ത്രണം അളവില്‍ നിസ്സാരമാണ്. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ തലവനായുള്ള ബഞ്ചാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.

അതെസമയം, തങ്ങളുടെ ഉത്തരവില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഐഐടി ദില്ലി നടത്തിയ പഠനം തികച്ചും അപൂര്‍ണമാണെന്നും സ്വതന്തര്‍കുമാര്‍ വ്യക്തമാക്കി. കാര്യമായ പഠനമോ വിശകലനമോ നടത്താതെ ഒരു നൂറു പേജ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ് ഐഐടി എന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഇതിനെ ആധാരമാക്കി തങ്ങളുടെ ഉത്തരവ് തെറ്റാണെന്ന് സമ്മതിക്കാന്‍ സാധിക്കില്ലെന്നും ബഞ്ച് പറഞ്ഞു.
ഐഐടിയുടെ പഠനം സ്വകാര്യ വാഹനങ്ങളെക്കുറിച്ച് മാത്രമാണെന്നും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന വാണിജ്യവാഹനങ്ങളെ പരിഗണിച്ചിട്ടില്ലെന്നും ഇത് അസ്വീകാര്യമാണെന്നും കോടതി പറഞ്ഞു.


Click it and Unblock the Notifications








