ഇരുട്ടില്‍ തിളങ്ങുന്ന കാര്‍ പെയിന്റ് വരുന്നു!
ഇരുട്ടില്‍ തിളങ്ങുന്ന പെയിന്റുകള്‍ വാഹനങ്ങളില്‍ പരീക്ഷിക്കാന്‍ നിസ്സാന്‍ ഒരുങ്ങുന്നു. ഇത്തരമൊരു പരീക്ഷണവുമായി രംഗത്തെത്തുന്ന ആദ്യത്തെ കാര്‍നിര്‍മാതാവാണ് നിസ്സാന്‍. തങ്ങളുടെ വിഖ്യാതമായ ലീഫ് ഇലക്ട്രിക് കാറിലാണ് ഈ പെയിന്റ് നിസ്സാന്‍ ആദ്യം പരീക്ഷിക്കുക.
ഇത്തരം പരീക്ഷണങ്ങളിലൂടെ ഭാവിയുടെ പാതകളെയാണ് നിസ്സാന്‍ ലക്ഷ്യം വെക്കുന്നത്. തിളങ്ങുന്ന പെയിന്റിന്റെ ഗുണങ്ങളും മാറ്റും താഴെ താളുകളില്‍ ചര്‍ച്ച ചെയ്യുന്നു.

താളുകളിലൂടെ നീങ്ങുക.

കൂടുതല്‍ സുരക്ഷിതത്വം
സുരക്ഷാസംവിധാനങ്ങളുടെ കൂട്ടത്തിലാണ് രാത്രിയില്‍ തിളങ്ങുന്ന പെയിന്റിനെ പെടുത്തേണ്ടത്. രാത്രികാലങ്ങളില്‍ പെയിന്റ് സ്വയം തിളങ്ങുന്നതിന് പകല്‍നേരങ്ങളില്‍ സ്വാംശീകരിക്കുന്ന സൗരോര്‍ജമാണ് സഹായിക്കുക.

സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജം
പെയിന്റിനു പുറത്ത് അടിക്കുന്ന ഒരു പ്രത്യേകതരം സ്‌പ്രേയാണ് സ്വയം തിളങ്ങാന്‍ പെയിന്റിനെ സഹായിക്കുന്നത്. ഈ അടര് പകല്‍നേരങ്ങളില്‍ സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജം പിടിച്ചെടുക്കുന്നു. സൂര്യപ്രകാശം മങ്ങുന്നതോടെ പെയിന്റ് സ്വയം തിളങ്ങാന്‍ തുടങ്ങും. ഏതാണ്ട് പത്ത് മണിക്കൂര്‍ വരെ ഈ തിളക്കം നിലനില്‍ക്കും. ഹാര്‍മിഷ് കോട്ട് എന്നൊരു കമ്പനിയുമായി ചേര്‍ന്നാണ് നിസ്സാന്‍ പുതിയ പെയിന്റ് നിര്‍മിച്ചെടുക്കുന്നത്.

ഈടുനില്‍പ്
ദീര്‍ഘകാലം പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ പെയിന്റിനും കോട്ടിങ്ങിനും സാധിക്കുമെന്നാണ് നിസ്സാന്‍ പറയുന്നത്. ഏതാണ്ട് 25 വര്‍ഷം വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

കാര്യക്ഷമത ഏറും
നിലവില്‍ തിളക്കമുള്ള ഇരുണ്ട നിറങ്ങള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്. കൂടാതെ തിളങ്ങുന്ന വിനൈല്‍ സ്റ്റിക്കറുകളും ലഭ്യമാണ്. നിലവിലുള്ള നിറങ്ങള്‍ പക്ഷേ, അത്രയൊന്നും കാര്യക്ഷമതയുള്ളവയല്ല.


Click it and Unblock the Notifications








