നിസ്സാനും ഡാറ്റ്സനും വിലവർധന പ്രഖ്യാപിച്ചു
നിസ്സാൻ, ഡാറ്റ്സൻ കാർമോഡലുകൾക്ക് 2016ൽ വില വർധിക്കും. ജനുവരി 1 മുതലാണ് വിലവർധന നടപ്പിലാവുക.
രണ്ട് ബ്രാൻഡുകളുടെയും കാറുകൾക്ക് 3 ശതമാനം കണ്ട് വില വർധിക്കുമെന്നാണ് അറിയുന്നത്.
പുതിയ വർഷത്തിൽ എല്ലാ കാർനിർമാതാക്കളും വിലവർധിപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. എല്ലാവരെയും ഒരുമിച്ചു ബാധിക്കുന്ന ഏതാണ്ടൊരു സുനാമി സാമ്പത്തികരംഗത്ത് സംഭവിക്കുന്നുണ്ടായിരിക്കണം. മിക്കപ്പോഴും ഇങ്ങനെ സംഘടിതമായിട്ടാണ് വാഹനനിർമാതാക്കൾ വിലകൾ വർധിപ്പിക്കാറുള്ളത്.



Click it and Unblock the Notifications








