നിസ്സാൻ ഡിസംബർ മാജിക് സ്പെഷ്യൽ ഓഫർ

Written By:

വർഷാവസാനം പ്രമാണിച്ച് നിസ്സാൻ ഇന്ത്യ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. നിസ്സാന്റെ മൂന്ന് മോഡലുകളിലാണ് ഓഫറുകളുള്ളത്. ഡിസംബർ 31 വരെമാത്രമേ ഈ ഓഫറുകൾ ലഭ്യമാകൂ എന്നും ഓർക്കുക.

നിസ്സാൻ മൈക്ര ഹാച്ച്ബാക്കിൽ‌ 60000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൂടാതെ 8.99 ശതമാനം നിരക്കിൽ ഫിനാൻസ് സൗകര്യവും ഏർപ്പെടുത്തുന്നുണ്ട് കമ്പനി.

സണ്ണി സെഡാനിൽ 95000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ വില 7.51 ലക്ഷത്തിലേക്ക് കുറച്ചിട്ടുണ്ട്. ദില്ലി ഷോറൂം നിരക്കാണിത്. 8.99 ശതമാനം നിരക്കിൽ ഫിനാൻസ് സൗകര്യവും നൽകുന്നുണ്ട് കമ്പനി ഈ മോഡലിൽ.

നിസ്സാൻ ടെറാനോ എസ്‌യുവിയിൽ 1.20 ലക്ഷം രൂപയുടെ നേട്ടങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 9.99 ലക്ഷം രൂപയാണ് ഷോറൂം വില. 8.99 ശതമാനം നിരക്കിൽ ഫിനാൻസ് സൗകര്യവും നൽകുന്നുണ്ട് കമ്പനി ഈ മോഡലിൽ.

Nissan December Magic Special Offer Available On Three Models
കൂടുതല്‍... #nissan
English summary
Nissan December Magic Special Offer Available On Three Models.
Story first published: Monday, December 14, 2015, 10:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark