ജിടിആറിന് 45 വയസ്സ്: സ്വര്‍ണം പൂശിയ പതിപ്പ് വിപണിയിലേക്ക്!
നിസ്സാന്റെ വിഖ്യാത മോഡലായ ജിടി ആര്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നാല്‍പത്തഞ്ചാം വാര്‍ഷികം തകര്‍ത്താഘോഷിക്കാനാണ് നിസ്സാന്‍ പദ്ധതി.
ജിടിആറിന് ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കിയാണ് ആഘോഷം. ഈ പതിപ്പുകളുടെ ശരീരത്തില്‍ സ്വര്‍ണം പൂശിയിരിക്കും.

സ്വര്‍ണ ജിടിആര്‍ ആകെ 30 എണ്ണം മാത്രമേ വിപണിയിലെത്തൂ. 1,02,770 ഡോളറാണ് ഒരെണ്ണത്തിന് വില. ഇന്ത്യന്‍ നിലവാരത്തില്‍ 64,46,756 രൂപ!
ഈ പ്രത്യേക പതിപ്പുകള്‍ അമേരിക്കന്‍ വിപണിയിലായിരിക്കും വിറ്റഴിക്കുക എന്നും അറിയുന്നു.
നിരവധി പ്രത്യേക ഫീച്ചറുകളും ഈ വാഹനത്തില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് അറിയുന്നു.


Click it and Unblock the Notifications