നിസ്സാൻ ഗ്രിപ്സ് കൺസെപ്റ്റ് ഫ്രാങ്ഫർട്ടിലേക്ക്
നിസ്സാൻ ഗ്രിപ്സ് കൺസെപ്റ്റ് ഫ്രാങ്ഫർട്ടിലേക്കുള്ള യാത്രയിലാണ്. വാഹനപ്രേമികൾ ആകാംക്ഷയോടെ കാക്കുന്ന ഈ കൺസെപ്റ്റിന്റെ ടീസർ ചിത്രങ്ങളും ഒരു വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. സെപ്തംബർ 10നാണ് ഫ്രാങ്ഫർട്ട് മോട്ടോർ ഷോ തുടങ്ങുക.
കൂടുതൽ വായിക്കാം താളുകളിൽ.

ഇതൊരു ക്രോസ്സോവർ മോഡലാണെന്നു മാത്രം വ്യക്തമായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല നിസ്സാൻ. ഫ്രാങ്ഫർട്ടിൽ വാഹനത്തെക്കുറിച്ച് കൂടുതലറിയാം എന്നാണ് പ്രതീക്ഷ.

ഉൽപാദനം ഉദ്ദേശിച്ചു തന്നെയാണ് കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. ഇതാണ് ഏവരിലും ആകാംക്ഷയുണർത്തുന്നതും.

ഗ്രിപ്സ് എന്നാണ് ഈ കൺസെപ്റ്റിനു പേര്.

എൻജിൻ, ഫീച്ചറുകൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയൊന്നും വന്നിട്ടില്ല. വാഹനത്തിന്റെ ഉൽപാദനം അധികം താമസിക്കാതെ തുടങ്ങുമെന്നാണ് അറിയുന്നത്.

നിസ്സാന്റെ വിഖ്യാതമായ 240സെഡ് മോഡലിന്റെ ഡിസൈനിൽ നിന്നാണ് ഗ്രിപ്സിന്റെ ഡിസൈൻ കണ്ടെത്തുന്നത്. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ രണ്ടുദിവസത്തിനു ശേഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
വീഡിയോ


Click it and Unblock the Notifications








