പുതിയ നിസ്സാൻ എക്സ് ട്രെയിൽ ഇന്ത്യയിലേക്ക് 2016ൽ

Written By:

എക്സ് ട്രെയിൽ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്കുള്ള യാത്രയിലാണെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷത്തിൽ നിസ്സാനിൽ നിന്നുള്ള കൂടുതൽ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചേരുമെന്നാണ് കേൾക്കുന്നത്. 2015ൽ ഇതുവരെ കമ്പനിയിൽ നിന്ന് പുതിയ കാറുകളൊന്നും വന്നിട്ടില്ല.

എക്സ് ട്രെയിൽ നേരത്തെ ഇന്ത്യയിൽ വിറ്റിരുന്നു. കാര്യമായ വിൽപനയില്ലാത്തതിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
നിസ്സാൻ എക്സ് ട്രെയിൽ 1

2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലായിരിക്കും ഈ വാഹനത്തിന്റെ എഴുന്നള്ളത്ത് നടക്കുക. രാജ്യത്തെ വിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ് എസ്‌യുവികൾക്ക് അനുകൂലമാണ്. ഇത് മുതലെടുക്കാൻ എക്സ് ട്രെയിലിനു സാധിക്കുമെന്നാണ് പ്രതീക്ഷ.

അന്താരാഷ്ട്ര വിപണിയിൽ പുതിയ എക്സ് ട്രെയിൽ വിൽപനയിലുണ്ട്. 2013 ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിലായിരുന്നു വാഹനത്തിന്റെ അവതരണം നടന്നത്.

നിസ്സാൻ എക്സ് ട്രെയിൽ

1.6 ലിറ്റർ ശേഷിയുള്ള ഒരു ഡീസൽ എൻജിനാണ് പുതിയ എക്സ് ട്രെയിലിലുള്ളത്. 127 കുതിരശക്തി ഉൽപാദിപ്പിക്കാൻ വാഹനത്തിന് സാധിക്കും. 320 എൻഎം ആണ് ടോർക്ക്.

കൂടുതല്‍... #nissan x trail #nissan
English summary
Nissan Next-Gen X-Trail Coming To India During 2016.
Story first published: Monday, September 7, 2015, 10:28 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark