നിസ്സാന്‍ സ്വേ കണ്‍സെപ്റ്റ്: മൈക്രയ്ക്ക് പകരക്കാരന്‍?
നിസ്സാന്‍ ഒരു പുതിയ കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. വരുന്ന ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കാനുള്ള മോഡലാണിത്. നിസ്സാന്‍ സ്വേ എന്നാണ് ഈ കണ്‍സെപ്റ്റിനെ വിളിക്കേണ്ടത്.
വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതു പ്രകാരം നിസ്സാന്‍ മൈക്ര ഹാച്ച്ബാക്കിന് പകരമായി വിപണിയിലെത്താനുള്ള വാഹനമാണ് സ്വേ എന്നാണ്.

വരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ തങ്ങളുടെ നിലവിലുള്ള മോഡലുകളില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിസ്സാന്‍ പദ്ധതിയുണ്ട്. ഡിസൈന്‍ മാറ്റങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
സ്വേ കണ്‍സെപ്റ്റില്‍ പക്ഷേ, വന്‍ തോതിലുള്ള മാറ്റങ്ങളൊന്നും കാണാനില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഇടക്കാലത്ത് ജ്യൂക്ക് അടക്കമുള്ള നിസ്സാന്‍ വാഹനങ്ങളില്‍ വന്ന ഡിസൈന്‍ സവിശേഷതകള്‍ തന്നെയാണ് ഈ കണ്‍സെപ്റ്റിലും കാണാനുള്ളത്. മസിലന്‍ വീല്‍ ആര്‍ച്ചുകളും മറ്റുമായി നിലവിലെ മൈക്രയെക്കാള്‍ കുറച്ചധികം സ്‌പോര്‍ടിയാണ് ഈ കണ്‍സെപ്റ്റ്.


Click it and Unblock the Notifications








