നോക്കിയ ഹിയർ ഇനി ജർമൻ ആഡംബരക്കാർ കമ്പനികളുടെ സ്വന്തം
നോക്കിയയുടെ നേവിഗേഷൻ ബിസിനസ്സ് കൈക്കലാക്കാൻ ജർമൻ ഓട്ടോമൊബൈൽ കമ്പനികൾ കൈകോർക്കുന്നു. ഓഡി, ബിഎംഡബ്ല്യു, ഡൈംലർ എന്നീ കമ്പനികളാണ് പുതിയ കൂട്ടുകച്ചവടത്തിനൊരുങ്ങുന്നത്.
നോക്കിയ ഹിയറിനെ സ്വന്തമാക്കാൻ ഏതാണ്ട് 3 ബില്യൺ ഡോളറാണ് ഈ മൂന്ന് കമ്പനികളും ചേർന്ന് സമാഹരിക്കുന്നത്. ഭാവിയിൽ തങ്ങളുടെ വാഹനങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ സംവിധാനങ്ങൾ നൽകുക എന്നതുതന്നെയാണ് ഉദ്ദേശ്യം.

തങ്ങളുടെ പുതിയ സംരംഭം മൂന്ന് ജർമൻ കമ്പനികളും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ്സിൽ തുടങ്ങിയ നേവ്ടെക്കിനെ നോക്കിയ ഏറ്റെടുത്തതിനു ശേഷമാണ് നോക്കിയ ഹിയർ എന്ന പേരിലേക്കു മാറിയത്.
നോക്കിയ ഹിയറിന്റെ പ്രധാന എതിരാളി ഗൂഗിൾ മാപ്സാണ്. ഗൂഗിൾ സർവീസുകളിൽ നിന്ന് പരമാവധി അകലം പാലിച്ചുകൊണ്ട് മുന്നേറേണ്ടത് ജർമൻ ആഡംബരക്കമ്പനികളെ സംബന്ധിച്ച് ജീവന്മരണപ്രശ്നമാണ്. ഇക്കാരണത്താലാണ് ലോകവിപണിയിലെ കടുത്ത പ്രതിയോഗികൾ ഇവിടെ ഒരുമിക്കുന്നതും.


Click it and Unblock the Notifications