ബ്ലോഗര്‍മാര്‍ക്കായി റിനോ ഗോവന്‍ തീരങ്ങള്‍ ഒരുക്കിയപ്പോള്‍
ഗോവന്‍ തീരങ്ങളില്‍ ലോഡ്ജിയില്‍ കറങ്ങാനുള്ള ഒരവസരമാണ് ബ്ലോഗര്‍മാര്‍ക്കായി റിനോ മുമ്പോട്ടു വെച്ചത്. രാജ്യത്തെമ്പാടു നിന്നുമുള്ള ബ്ലോഗിങ് ഭ്രാന്തന്മാര്‍ ഈ പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടു. ബ്ലോഗര്‍മാരുടെ കമ്യൂണിറ്റികളിലൊന്നായ ബ്ലോഗ്ഗഡ്ഡയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ ബ്ലോഗര്‍മാരിലേക്ക് റിനോ എത്തിയത്.
എഴുത്തില്‍ ഭ്രാന്ത് കയറിയവര്‍ക്ക് ഗോവന്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള അവസരമായിരുന്നു ഇത്. ഓണ്‍ലൈനില്‍ വലിയ ഇടപെടലുകള്‍ നടത്തുന്ന ബ്ലോഗഡ്ഡയിലൂടെ റിനോ എത്തിച്ചേരുന്നത് ഒരു വന്‍ ഓഡിയന്‍സിലേക്കാണ്. മികച്ച ട്വീറ്റിനും ഫോട്ടോയ്ക്കും വീഡിയോയ്ക്കുമെല്ലാം സമ്മാനം നല്‍കുന്നതടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്ന കൂട്ടരാണ് ബ്ലോഗഡ്ഡ.
ഈ ഇവന്റിലെ ക്ഷണിതാക്കളിലൊരാളായിരുന്നു ഡ്രൈവ്‌സ്പാര്‍ക്ക്. ഞങ്ങളുടെ ചീഫ് എഡിറ്റര്‍ ജോബോ കുരുവിള പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇവിടെ റിനോ ഇവന്റിലെ ചില നിമിഷങ്ങള്‍ പങ്കു വെക്കുന്നു.


Click it and Unblock the Notifications








