2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

By Santheep

മോട്ടോജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റാലിയുടെ 2015 എഡിനില്‍ ഔദ്യോഗിക സേഫ്റ്റി കാര്‍ ആയി വരിക ബിഎംഡബ്ല്യു എം4 കൂപെയാണ്. മോട്ടോജിപി ലിവറിയില്‍ വന്‍ സന്നാഹങ്ങളോടു കൂടിയാണ് ബിഎംഡബ്ല്യു എം4 കൂപെ സേഫ്റ്റി കാര്‍ ഒരുക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ പുതിയ വാട്ടര്‍ ഇന്‍ജക്ഷന്‍ എന്‍ജിന്‍ സാങ്കേതികത അടക്കമുള്ള നൂതന സംവിധാനങ്ങളോടെയാണ് ഈ വാഹനം ട്രാക്കിലിറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ താളുകളില്‍.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

താളുകളിലൂടെ നീങ്ങുക.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

റേസ് ട്രാക്കുകളില്‍ സുരക്ഷാപാലനം നടത്തുക എന്നതാണ് സേഫ്റ്റി കാറുകളുടെ ചുമതല. നമ്മള്‍ ഇത്തരം കാറുകളെ റേസ് ട്രാക്കുകളില്‍ കാണാറുള്ളത് എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴാണ്. ഏതെങ്കിലും കാര്‍ അപകടത്തില്‍ പെട്ടാല്‍ പിന്നാലെ വരുന്ന കാറുകളുടെ ഗതിവേഗം നിയന്ത്രിക്കാന്‍ ഫ്‌ലാഗുകള്‍ വീശുന്നു. പിന്നീട് സേഫ്റ്റി കാര്‍ ഇവയ്ക്കു മുമ്പില്‍ സഞ്ചരിച്ച് കുറച്ചുനേരത്തേക്ക് ലീഡ് ചെയ്യുന്നതായി കാണാം. കാര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ സേഫ്റ്റി കാര്‍ പിന്‍വാങ്ങുന്നു.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

റേസ് തുടങ്ങുന്നതിനു മുമ്പ് ട്രാക്കിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കുന്ന ചുമതലയും റേസ് കാറുകള്‍ക്കുണ്ട്. ട്രാക്കില്‍ ആദ്യത്തെ ലാപ്പ് സേഫ്റ്റി കാറുകളുടേതായിരിക്കും.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

എം4 കൂപെ തന്നെയായിരുന്നു കഴിഞ്ഞ സീസണിലും മോട്ടോജിപി ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക സേഫ്റ്റി കാര്‍. 2020 വരെ മോട്ടോജിപിയുമായി കരാറിലെത്തിയിട്ടുണ്ട് മെഴ്‌സിഡിസ് ബെന്‍സ്.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

431 കുതിരശക്തി പുറത്തെടുക്കുന്ന ഒരു ട്വിന്‍ ടര്‍ബോ എന്‍ജിനാണ് എം4 കൂപെയിലുള്ളത്. പരമാവധി ചക്രവീര്യം 550 എന്‍എം.

2015 മോട്ടോജിപി 'സേഫ്റ്റി കാര്‍' അവതരിച്ചു

വാട്ടര്‍ ഇഞ്ചക്ഷന്‍ സിസ്റ്റം ഘടിപ്പിച്ച ആദ്യത്തെ ബിഎംഡബ്ല്യു കാറാണിത്. മോട്ടോജിപിയിലെ ഉപയോഗം ഒരര്‍ഥത്തില്‍ ഒരു ടെസ്റ്റാണെന്നു പറയാം. ബിമ്മറിന്റെ ഭാവി ഉല്‍പാദന മോഡലുകള്‍ക്ക് ഈ എന്‍ജിന്‍ സാങ്കേതികത കൂടി ചേര്‍ക്കും.

More from DriveSpark

Article Published On: Tuesday, February 17, 2015, 15:53 [IST]
English summary
Official Safety Car of 2015 MotoGP is BMW M4 Coupe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X