മാരുതി കാറുകളുടെ ഓയില്‍ ഫില്‍റ്റര്‍ തകരാര്‍ പരിഹരിക്കുന്നു?
മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഡിസൈര്‍, സെലെരിയോ, സിയാസ് മോഡലുകളുടെ ഓയില്‍ ഫില്‍റ്ററുകള്‍ക്ക് തകരാറുള്ളതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഈ വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ടു വരികയാണ് മാരുതി ഇപ്പോള്‍.
ഏത് കാലയളവിലെ മോഡലുകള്‍ക്കാണ് തകരാറുള്ളതെന്ന് വ്യക്തമല്ല. തകരാര്‍ സംഭവിക്കാനിടയുള്ള മോഡലുകളുടെ ഉടമകളെ ഡീലര്‍ഷിപ്പുകള്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. വീട്ടിലെത്തി കാര്‍ പരിശോധിച്ച് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാരുതി സ്വന്തം ചെലവില്‍ അവ പരിഹരിച്ചു തരുന്നതാണ്.

ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ടെത്തിയാണ് പരിശോധന. അതെസമയം, ഇതുവരെ കമ്പനി തിരിച്ചുവിളി പ്രഖ്യാപിച്ചിട്ടില്ല. മാരുതി എര്‍റ്റിഗയിലും ഈ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
ഓയില്‍ ഫില്‍റ്റര്‍ ലീക്കേജാണ് പ്രശ്‌നം എന്നറിയുന്നു. പ്യൂറലേറ്റര്‍ നിര്‍മിച്ചു നല്‍കിയ ഓയില്‍ ഫില്‍റ്ററുകളാണ് ഈ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഓയില്‍ ഫില്‍റ്റര്‍
എന്‍ജിന്‍ ഓയില്‍ എന്‍ജിനിലേക്ക് പോകുന്നതിനു മുമ്പ് ഫില്‍റ്റര്‍ ചെയ്യപ്പെടുന്ന സംവിധാനമാണ് ഓയില്‍ ഫില്‍റ്ററുകള്‍. ഓയിലില്‍ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെല്ലാം ഇവിടെ നീക്കം ചെയ്യപ്പെടുന്നു.


Click it and Unblock the Notifications








