പോൾ വാക്കറുടെ മകൾ പോഷെക്കെതിരെ
കാറപകടത്തിൽ കൊല്ലപ്പെട്ട ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ മകൾ പോഷെക്കെതിരെ കോടതിയിലേക്ക്. അപകടത്തിൽ താരം കൊല്ലപ്പെടാനിടയായത് കാറിലെ സുരക്ഷാക്രമീകരണങ്ങളിൽ കമ്പനി വീഴ്ച വരുത്തിയതിനാലാണെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കുന്നത്.
2013 നവംബർ മാസത്തിലാണ് കാറപകടം നടക്കുന്നത്. പോഷെ കരെര ജിടി കാറിൽ സുഹൃത്തുമൊത്ത് സഞ്ചരിക്കുകയായിരുന്നു പോൾ വാക്കർ. സുഹൃത്താണ് കാറോടിച്ചിരുന്നത്.

പൊലീസ് റിപ്പോർട്ട് പ്രകാരം അമിതവേഗതയിലായിരുന്നു കാർ. മണിക്കൂറിൽ 45 മൈൽ വേഗത മാത്രം അനുവദനീയമായിരുന്ന പാതയിലൂടെ 95 മൈൽ അഥവാ 151 കിലോമീറ്റർ വേഗതയിലാണ് ഇരുവരും സഞ്ചരിച്ചത്. ഈ കാർ നിയന്ത്രണം വിട്ട് ഒരു വിളക്കുകാലിൽ ചെന്നിടിക്കുകയായിരുന്നു. ഇടിച്ചതോടെ കാറിന് തീപിടിക്കുകയായിരുന്നു.

'ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാല്‍, അമിതവേഗതയില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും നിരത്തില്‍വെച്ച് വട്ടംകറങ്ങി വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയായിരുന്നു. ഫൂട്പാത്തില്‍ ഇടിച്ചുകയറിയ കാര്‍ ആദ്യം ഒരു മരത്തിലും പിന്നീട് ഒരു ലൈറ്റ് പോസ്റ്റിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.' എന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പറഞ്ഞത്.
പോൾ വാക്കറുടെ മകൾ മെഡോ ആരോപിക്കുന്നത് കാർ നിയന്ത്രണം വിട്ട സന്ദർഭത്തിൽ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ്.


Click it and Unblock the Notifications








