ബിഎംഡബ്ല്യു ഐ3 കാറില്‍ പ്രവര്‍ത്തിക്കുന്ന എടിഎം!
നഗരങ്ങളില്‍ ആവശ്യമായ ഇടങ്ങളില്‍ എടിഎംമ്മുകള്‍ സ്ഥാപിക്കാന്‍ പലപ്പോഴും ബാങ്കുകള്‍ക്ക് സാധിക്കാറില്ല. ഇതിന് ഒരു പരിഹാരമാണ് മൊബൈല്‍ എടിഎമ്മുകള്‍. ലോകത്തെമ്പാടും ഇത്തരം എടിഎമ്മുകള്‍ വ്യാപകമായി വരുന്നുണ്ട്.
പുതിയ വാര്‍ത്ത പോളണ്ടിലെ ഒരു ബാങ്ക് ബിഎംഡബ്ല്യു ഐ3 കാറുകളെ മൊബൈല്‍ ഏടിഎമ്മുകാളാക്കി മാറ്റിയതാണ്!

ഈ വാഹനങ്ങളെ ആവശ്യക്കാര്‍ക്ക് വിളിച്ചു വരുത്താവുന്ന സൗകര്യവും നല്‍കിയിട്ടുണ്ട്. ഒരു പ്രദേശത്തു നിന്ന് കൂടുതല്‍ കോളുകള്‍ വരികയാണെങ്കില്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ സ്ഥലത്ത് ഈ മൊബൈല്‍ എടിഎം കേന്ദ്രീകരിക്കും.
പരസ്യം തന്നെയാണ് ഇത്തരമൊരു നടപടിയുടെ പിന്നില്‍. ബിഎംഡബ്ല്യു ഐ3 കാറിനെ ഉപയോഗിച്ച് പോളണ്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ പോലും വാര്‍ത്തയാക്കാന്‍ ബാങ്കിന് സാധിച്ചു എന്നതാണ് സംഗതി!
ഒരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ വാഹനത്തെ വിളിക്കാന്‍ കഴിയുക. വിളിക്കുന്നയാളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ഈ കാര്‍ അങ്ങോട്ട് തിരിക്കും.


Click it and Unblock the Notifications








