പോഷെയുടെ ആദ്യ സമ്പൂർണ ഇലക്ട്രിക് മോഡൽ അവതരിച്ചു
ജർമൻ സൂപ്പർകാർ നിർമാതാവായ പോഷെയുടെ മിഷൻ ഇ കൺസെപ്റ്റ് ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിച്ചു. പോഷെ ഇതാദ്യമായാണ് പൂർണമായും ഇലക്ട്രിസിറ്റിയൽ പ്രവർത്തിക്കുന്ന ഒകു കാർ നിർമിക്കുന്നത്.
പോഷെയുടെ പനാമീറ മോഡലിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിഷൻ ഇ കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം താഴെ താളുകളിൽ.

സൈഡ് മിററുകൾ ഘടിപ്പിക്കാതെയാണ് മിഷൻ ഇ കൺസെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. മിററുകളുടെ വ്യക്തതയേറിയ കാമറകളാണ് നിർവഹിക്കുക. വാഹനത്തിനകത്തുള്ള ഡിസ്പ്ലേയിലൂടെ പിന്നാമ്പുറ കാഴ്കൾ വ്യക്തമായി കാണാനാവും.

മുൻവശത്ത് 21 ഇഞ്ച് വീലുകളും പിന്നിൽ 22 ഇഞ്ച് വീലുകളും ഘടിപ്പിച്ചിരിക്കുന്നു. സൂയിസൈഡ് ഡോറുകളാണ് മിഷൻ ഇ കൺസെപ്റ്റിലുള്ളത്.

രണ്ട് പെർമനന്റ് മാഗ്നറ്റ് സിംക്രണസ് മോട്ടോറുകളാണ് മിഷൻ ഇ-ക്ക് ആവശ്യമായ കരുത്തുൽപാദിപ്പിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോറുകൾ 600 കുതിരശക്തിക്ക് തുല്യമായ കരുത്ത് ഉൽപാദിപ്പിക്കും.

മണിക്കൂറിൽ 100 കിലോമീറ്റർ മൈലേജ് പിടിക്കാൻ ഈ വാഹനം 3.5 സെക്കൻഡ് നേരമാണെടുക്കുക.

ഒറ്റച്ചാർജിൽ 500 കിലോമീറ്ററിലധികം റെയ്ഞ്ചുണ്ട് മിഷൻ കൺസെപ്റ്റിനെന്നാണ് അറിയുന്നത്. ജർമനിയിലെ നർബർഗ്രിം ട്രാക്ക് 8 മിനിട്ടുകൊണ്ട് ചുറ്റിവന്നു ഈ കാർ എന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.


Click it and Unblock the Notifications








