റെയ്ഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് 3.38 കോടി രൂപയ്ക്ക് വിപണിയില്‍
റെയ്ഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് (ലോങ് വീല്‍ബേസ്) എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. വാഹനത്തിനകത്ത് കൂടുതല്‍ സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നുണ്ട് ഈ ലോങ് വീല്‍ബേസ് പതിപ്പ്.
കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ വായിക്കാം.

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഈ വാഹനം വിപണിയില്‍ ലഭിക്കും. റെയ്ഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് (ലോങ് വീല്‍ബേസ്) എഡിഷന്‍ പെട്രോള്‍ പതിപ്പിന് വില 3.38 കോടി രൂപയാണ്. ഡീസല്‍ പതിപ്പിന് 3.75 കോടി രൂപയും. മുംബൈ എക്‌സ്‌ഷോറൂം നിരക്കുകളാണിവ.

4.4 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് റെയ്ഞ്ച് റോവര്‍ ഇവോക്ക് ബ്ലാക്ക് എഡിഷനിലുള്ളത്. ഈ എന്‍ജിന്‍ 339 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 740 എന്‍എം ചക്രവീര്യം.

5.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 503 കുതിരശക്തിയും 625 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ എന്‍ജിന് സാധിക്കും.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ രണ്ട് എന്‍ജിനുമൊപ്പം ചേര്‍ത്തിരിക്കുന്നത്. ഫ്രണ്ട് സീറ്റുകളില്‍ മസ്സാജിങ് ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

ഡ്രൈവര്‍ സീറ്റ് 18 രീതികളില്‍ ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. 10.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളില്‍ ചേര്‍ത്തിരിക്കുന്നതായി കാണാം. പിന്‍കാബിനുകളില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം നല്‍കിയിരിക്കുന്നു.


Click it and Unblock the Notifications








