റെയ്‍ഞ്ച് റോവർ ഇവോക്ക് കൺവേർട്ടബിൾ 2016ലെ ഓട്ടോ എക്സ്പോയിൽ
ലോകത്തിലെ ആദ്യത്തെ കൺവേർട്ടബിൾ എസ്‌യുവി എന്ന് വിശേഷണം നൽകിയിട്ടുള്ള 'ഇവോക്ക് കൺവേർട്ടബിളിനെ' റെയ്‍ഞ്ച് റോവർ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നു. 2016 ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിൽ ഈ ലക്ഷ്വറി കൺവേർട്ടബിളിൾ പ്രദർശനത്തിനായി ഒരുങ്ങുകയാണ്. വിദേശത്താകട്ടെ ഈ വാഹനത്തിന്റെ വിൽപന 2016 ൽ ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്.
170 രാജ്യങ്ങളിലോളം ഈ പുതിയ കൺവേർട്ടബിൾ എസ്‌യുവി വിൽക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിയു(Completely Built Unit) ചാനൽ വഴിയാണ് ഈ ടോപ്പ്‌ലെസ് എസ്‌യുവിയെ ഇന്ത്യയിലെത്തിക്കുന്നത്.

അലൂമിനിയത്തിൽ നിർമ്മിച്ചിട്ടുള്ള 2.0 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളാണ് ഈ വാഹനത്തിനുള്ളത്. 9 സ്പീഡ് സെഡ് എഫ് ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു. പെട്രോൾ, ഡീസൽ എൻജിനുകളുടെ പെർഫോമൻസ് ഇപ്പോഴുള്ള ഇവോക്ക് മോഡലുകൾക്ക് സമാനമാണ്.
ഈ കൺവേര്‍ട്ടബിൾ എസ്‍യുവിക്ക് ടെറൈൻ റെസ്പോൺസ് സിസ്റ്റം എന്ന സാങ്കേതികത ഉള്ളതിനാല്‍ ഏത് സാഹചര്യത്തിലും ഡ്രൈവർമാർക്ക് ധൈര്യപൂർവും വണ്ടി ഓടിക്കാവുന്നതാണ്. അതുകൊണ്ട് ഈ വാഹനം ഓഫ് റോഡിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കും.
ഉള്ളിലേക്ക് മടക്കി വെക്കാൻ സാധിക്കുന്ന വളരെ മൃദുവായ റൂഫാണ് (Z-Fold system) ഇവോക്ക് കൺവേർട്ടബിളിന് നൽകിയിരിക്കുന്നത്. വെറും18 സെക്കന്റുകൾ കൊണ്ട് റൂഫിനെ മൊത്തമായി ഉള്ളിലേക്ക് വലിക്കാനും തിരിച്ച് പഴയപടി ആക്കാനും കഴിയുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. വാഹനം മണിക്കൂറിൽ 48 കിമി വേഗതയിലാണെങ്കിൽ കൂടിയും റൂഫ് മാറ്റാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








