പുതുക്കിയ റെയ്ഞ്ച് റോവർ ഇവോക്ക് 47.10 ലക്ഷത്തിന്

By Santheep

പുതിക്കിയ റെയ്ഞ്ച് റോവർ ഇവോക്ക് ഇന്ത്യൻ വിപണിയിലെത്തി. 47.10 ലക്ഷം രൂപയാണ് ഈ മോഡലിന് മുംബൈ ഷോറൂം വില.

വിലകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

എൻജിൻ

എൻജിൻ

2.2 ലിറ്റർ ശേഷിയുള്ള ഒരു ടർബോ ഡീസൽ എൻജിനാണ് പുതിയ റെയ്ഞ്ച് റോവർ ഇവോക്കിലുള്ളത്. 188 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 420 എൻഎം ആണ് ടോർക്ക്. ഒരു 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എൻജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നു.

മൈലേജ്

മൈലേജ്

ലിറ്ററിന് 12.7 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മൈലേജ്.

ഡിസൈൻ‌

ഡിസൈൻ‌

പുതിയ റെയ്ഞ്ച് റോവർ ഇവോക്കിന്റെ ഫ്രണ്ട്, റിയർ ബംപറുകൾ പുതുക്കിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ഗ്രിൽ, പുതിയ അലോയ് വീലുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റുകൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ നിരവധി മാറ്റങ്ങൾ വാഹനത്തിൽ കാണാം.

ഫീച്ചറുകൾ

ഫീച്ചറുകൾ

ഇന്റീരിയറിൽ പുതിയ 8 ഇഞ്ച് ടച്ച്സ്ക്രീൻ എന്റർടെയ്ൻമെന്റ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. സീറ്റുകളുടെ അപ്ഹോൾസ്റ്ററിയും പുതിയതാണ്. ഡാഷ്ബോർഡും പുതുക്കിയിട്ടുണ്ട്. സറൗണ്ടിങ് കാമറയോടു കൂടിയ ഫ്രണ്ട്, റിയർ പാർക്കിങ് എയ്ഡ്, ഇന്റീരിയർ മൂഡ് ലൈറ്റിങ്, 11 സ്പീക്കറുള്ള ഓഡിയോ സിസ്റ്റം, ഹെഡ് അപ് ഡിസ്പ്ലേ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സന്നാഹങ്ങൾ ഈ വാഹനത്തിലുണ്ട്.

സുരക്ഷ

സുരക്ഷ

വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുന്നത്. ഫ്രണ്ട് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ, നീ എയർബാഗ്, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ്, ഡൈനമിക് സ്റ്റബിലിറ്റി, റോൾ സ്റ്റബിലിറ്റി തുടങ്ങിയ സന്നാഹങ്ഹൾ വാഹനത്തിലുണ്ട്.

വിലകൾ

വിലകൾ

  • റെയ്ഞ്ച് റോവർ ഇവോക്ക് പ്യുവർ - 47.10 ലക്ഷം
  • റെയ്ഞ്ച് റോവർ ഇവോക്ക് എസ്ഇ - 52.90 ലക്ഷം
  • റെയ്ഞ്ച് റോവർ ഇവോക്ക് എച്ച്എസ്ഇ - 57.70 ലക്ഷം
  • റെയ്ഞ്ച് റോവർ ഇവോക്ക് എച്ച്എസ്ഇ ഡൈനമിക് - 63.20 ലക്ഷം

More from DriveSpark

Article Published On: Thursday, November 19, 2015, 16:50 [IST]
English summary
Range Rover Launch The 2016 Evoque Facelift In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X