റിനോ ഡസ്റ്റർ പിക്കപ്പിന് ബ്രസീലിൽ വൻ അംഗീകാരം
ബ്രസീലിയൻ അസോസിയേഷൻ ഓഫ് ഓട്ടോമോട്ടീവ് പ്രസ്സ് നൽകുന്ന പതിനേഴാമത് ബെസ്റ്റ് ട്രക്ക് ഓഫ് ദി ഇയർ അവാർഡിന് റിനോ ഡസ്റ്ററിന്റെ ട്രക്ക് പതിപ്പായ ഓറോക്കിനെ തെരഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

62,290 ഡോളറാണ് ഓറോക്ക് പിക്കപ്പ് ട്രക്കിന് ബ്രീസിലിയൻ വിപണിയിൽ വില. 4,700 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,690 മില്ലിമീറ്റർ ഉയരവുമുള്ള ഈ വാഹനത്തിന്റെ കാർഗോ സ്പേസ് 683 ലിറ്ററാണ്.

1.6 ലിറ്റർ ശേഷിയുള്ളതും 2.0 ലിറ്റർ ശേഷിയുള്ളതുമായ എൻജിനുകളാണ് ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഒരു ഡ്രൈവര്‍ കാബിനും ഒരു പാസഞ്ചര്‍ കാബിനും പിന്നിലെ പിക്കപ് ബെഡും ചേരുന്നതാണ് റിനോ ഓറോക്കിന്റെ രൂപം. റിനോ ഈ മോഡലിനെ വിളിക്കുന്നത് സ്‌പോര്‍ട് യൂട്ടിലിറ്റി പിക്കപ്പ് എന്നാണ്.

സൗത്തമേരിക്കൻ വിപണിയിൽ പിക്കപ്പ് ട്രക്കുകൾക്ക് വൻ ഡിമാൻഡാണ്. ചെറുവാണിജ്യ വാഹന വിഭാഗത്തിൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ 75 ശതമാനവും പിക്കപ്പുകളാണ്.

സംഗതി വൻ സെറ്റപ്പാണ്. 18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിക്കപ് ബെഡിനു മുകളില്‍ ആവശ്യമാണെങ്കില്‍ ഘടിപ്പിക്കാവുന്ന കവര്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

റിനോയുടെ തന്നെ ഡി-ക്രോസ്സ് കണ്‍സെപ്റ്റിനോട് ഏറെ കടപ്പെട്ടതാണ് ഡസ്റ്റര്‍ പിക്കപ്പിന്റെ ഡിസൈന്‍.


Click it and Unblock the Notifications








