റിനോ ഡസ്റ്റർ പിക്കപ്പ് ഇന്ത്യയിലേക്ക്?
റിനോ ഡസ്റ്റർ എസ്‌യുവിയെ ആധാരമാക്കി നിർമിച്ച ഒറോക്ക് പിക്കപ് ട്രക്ക് ഇന്ത്യൻ വിപണിയിലേക്ക് എത്തിയേക്കുമെന്ന് വാർത്ത. എന്നാലിത് സമീപഭായിൽ നടക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡസ്റ്റർ പിക്കപ് ട്രക്കിനെ അടുത്തറിയാം താഴെ.

റിനോയുടെ തന്നെ ഡി-ക്രോസ്സ് കണ്‍സെപ്റ്റിനോട് ഏറെ കടപ്പെട്ടതാണ് ഡസ്റ്റര്‍ പിക്കപ്പിന്റെ ഡിസൈന്‍.

റിനോ ഈ മോഡലിനെ വിളിക്കുന്നത് സ്‌പോര്‍ട് യൂട്ടിലിറ്റി പിക്കപ്പ് എന്നാണ്. ഒരു ഡ്രൈവര്‍ കാബിനും ഒരു പാസഞ്ചര്‍ കാബിനും പിന്നിലെ പിക്കപ് ബെഡും ചേരുന്നതാണ് റിനോ ഓറോക്കിന്റെ ഡിസൈൻ.

ജൂണിൽ നടന്ന ബ്യൂനസ് അയേഴ്സ് മോട്ടോർഷോയിലാണ് ഈ പിക്കപ് ആദ്യമായി അവതരിപ്പിക്കപെട്ടത്. നോർത്ത്, സൗത്ത് അമേരിക്കകളെ ലക്ഷ്യമാക്കി എത്തിയ ഈ വാഹനം ഇന്ത്യൻ വിപണിക്കും ചേരുമെന്നാണ് റിനോയുടെ കണക്കു കൂട്ടൽ.

1.6 ലിറ്ററിന്റെയും 2.0 ലിറ്ററിന്റെയും എന്‍ജിനുകളാണ് വാഹനത്തില്‍ ചേര്‍ക്കുക. രണ്ടും പെട്രോൾ എൻജിനുകളാണ്. ആള്‍വീല്‍-ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ നല്‍കും.

സൗത്ത് അമേരിക്കന്‍ വിപണിയുടെ ചെറു കമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ 75 ശതമാനം വിപണിവിഹിതവും പിക്കപ്പ് ട്രക്കുകളുടേതാണ്. ഇതിനെ ലാക്കാക്കിയാണ് ഓറോക്ക് എത്തിയത്. അഞ്ച് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു കാബിനുകള്‍.

18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിക്കപ് ബെഡിനു മുകളില്‍ ആവശ്യമാണെങ്കില്‍ ഘടിപ്പിക്കാവുന്ന കവര്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.


Click it and Unblock the Notifications








