റിനോ ക്വിഡിന്റെ ഉൽപാദനം കൂട്ടുന്നു; കാത്തിരിപ്പ് കുറയും
കുതിച്ചുയരുന്ന ഡിമാൻഡിനു മുമ്പിൽ റിനോയുടെ വിപണിബാല്യം പകച്ചുപോയിരിക്കുകയാണ്. റിനോയെപ്പോലെ, വിപണിയിൽ ബാല്യക്കാരനായ ഒരാൾക്ക് താങ്ങാൻ പറ്റുന്നതിലുമധികം ആവശ്യക്കാരാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. ഉൽപാദനം കൂട്ടുവാൻ റിനോ നിർബന്ധിതമായിരിക്കുകയാണ്.
നിലവിൽ മാസത്തിൽ പത്തുനാലായിരം ക്വിഡ് ഹാച്ച്ബാക്കുകൾ നിർമിക്കപ്പെടുന്നുണ്ട്. ഇതുകൊണ്ടൊന്നും തീരുന്ന ദാഹമല്ല വിപണിയുടേത്. കാത്തിരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് ഇനിയും വർധിക്കാനാണ് സാധ്യത. പ്രശ്നത്തെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിട്ടില്ലെങ്കിൽ മറ്റു കാർനിർമാതാക്കളിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ ചെല്ലാനിടയുണ്ട്.
ക്വിഡിന്റെ ഉൽപാദനം നാലായിരത്തിൽ നിന്ന് പതിനായിരത്തിലെത്തിക്കാനാണ് ശ്രമം. ഇത് 2016ൽ തന്നെ നടപ്പിൽ വരുത്തുമെന്ന് കമ്പനി അറിയിക്കുന്നു.
800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.



Click it and Unblock the Notifications