റിനോ ക്വിഡ് മൊബൈർ ആപ്പുകൾ വഴി വിൽക്കും!

By Santheep

റിനോ ക്വിഡ് നമ്മുടെ വിപണിയുടെ മുഖച്ഛായയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നുറപ്പാണ്. ഡിസൈനിലും മറ്റ് സന്നാഹങ്ങളിലും സെഗ്മെന്റ് ഇതുവരെ കാണാത്ത ചില പുതുക്കങ്ങളുമായാണ് ഈ വണ്ടി വരുന്നത്. പുതിയ വാർത്തകൾ പറയുന്നത് വിൽപനാരീതിയുടെ കാര്യത്തിലും ചില പുതുമകൾ കൊണ്ടുവരും ഈ വാഹനമെന്നാണ്!

മൊബൈൽ ആപ്ലിക്കേഷനുകൾ വഴി റിനോ ക്വിഡ് വിറ്റഴിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിരിക്കുകയാണ് റിനോ. ഈ ആപ്ലിക്കേഷനിൽ കാറിന്റെ വിശദാംശങ്ങളും ഡെലിവറി അടക്കമുള്ള വിവരങ്ങളുമെല്ലാം കൃത്യമായി നൽകും.

Renault Kwid To Be Sold Through Virtual Showroom Via Mobile App

ഈ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിനോയുടെ ദില്ലിയിലുള്ള ഒരു ഷോറൂം പ്രത്യേകം ശ്രദ്ധിക്കും. നൂറോളം ഉദ്യോഗസ്ഥരെ ഓൺലൈൻ അന്വേഷണങ്ങളോട് പ്രതികരിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.

വീഡിയോ കോൺഫറൻസുകൾ വഴിയും ഉപഭോക്താക്കളോട് പ്രതികരിക്കും റിനോ.

800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം മികച്ച മൈലേജാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോൾ എൻജിൻ. സെഗ്മെന്റിൽ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.

Article Published On: Saturday, September 12, 2015, 13:15 [IST]
English summary
Renault Kwid To Be Sold Through Virtual Showroom Via Mobile App.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X