25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

Written By:

മാരുതി സുസൂക്കി ആൾട്ടോ 800 മോഡലിനെതിരെ പടയൊരുക്കവുമായി വരുന്ന റിനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ബുക്കിങ് തുടങ്ങി. വാഹനത്തിന്റെ ലോഞ്ച് നടക്കുക സെപ്തംബർ മാസത്തിലാണ്. ദീപാവലിക്കാലത്ത് വിപണിയിലുണ്ടാകുന്നു ഉണർവ് മുതലെടുക്കാൻ സാധിക്കുമെന്നാണ് റിനോയുടെ പ്രതീക്ഷ.

കൂടുതൽ വായിക്കാം താഴെ താളുകളിൽ.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

മാരുതി ആൾട്ടോ 800നെക്കൂടാതെ ഹ്യൂണ്ടായ് ഇയോൺ, ഷെവർലെ ബീറ്റ് എന്നീ എതിരാളികളും ക്വിഡിനുണ്ട്.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

ഡൗൺ പേയ്മെന്റായി 25000 രൂപ അടച്ച് ക്വിഡ് ഹാച്ച്ബാക്ക് ബുക്ക് ചെയ്യാവുന്നതാണ്. മൂന്നു ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വില.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

ഇന്ത്യയിൽ തന്നെയാണ് ഈ വാഹനത്തിന്റെ 98 ശതമാനം നിർമാണപ്രവർത്തനങ്ങളും നടന്നിട്ടുള്ളത്. ഇക്കാരണത്താൽ അങ്ങേയറ്റം മത്സരക്ഷമമായ നിലയിൽ വിലയിടാൻ റിനോയ്ക്ക് സാധിക്കും.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍. ആള്‍ട്ടോ കെ10 നിലകൊള്ളുന്ന സെഗ്മെന്റില്‍ ഇതൊരു പുതിയ സംഭവമാണ്. മാരുതിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഈ കാഹനത്തിന് സാധിക്കും.

25000 അടച്ച് റിനോ ക്വിഡ് ബുക്ക് ചെയ്യാം!

സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യാന്‍ റിനോ ക്വിഡിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ വാഹനത്തിന്റെ എന്‍ജിന്‍ അടക്കമുള്ളവയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

കൂടുതല്‍... #renault kwid #renault
English summary
Renault Kwid bookings open.
Story first published: Tuesday, August 25, 2015, 15:50 [IST]
Please Wait while comments are loading...

Latest Photos