വീഡിയോ: റിനോ ക്വിഡ് തുണിയുടുക്കാതെ ടെസ്റ്റ് ചെയ്യുന്നു!

By Santheep

റിനോ ക്വിഡ് ചെറു ഹാച്ച്ബാക്കുകളുടെ വിപണിയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നതിന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അടുത്തുതന്നെ വിപണി പിടിക്കാനിരിക്കുന്ന ഈ വാഹനം ഇതിനകം തന്നെ അവതരിപ്പിക്കപെട്ടിട്ടുണ്ട്. ക്വിഡ്ഡിന്റെ റോഡ് പ്രസൻസ് എങ്ങനെയിരിക്കുമെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ഇക്കാര്യത്തിലും പരിഹാരമായിരിക്കുകയാണ് ഒരു സ്പൈ വീഡിയോയുടെ രൂപത്തിൽ.

സാധാരണമായി കാറുകൾ ടെസ്റ്റ് ചെയ്യുമ്പോൾ ദേഹമാസകലം മൂടുക പതിവുണ്ട്. എന്നാൽ, ചെന്നൈയിൽ നടക്കുന്ന ഈ ടെസ്റ്റിൽ ക്വിഡ് തന്റെ നഗ്നമേനി പൂർണമായും കാണിക്കുന്നുണ്ട്.

റിനോ ക്വിഡ് 01

റിനോ ക്വിഡ്ഡിന്റെ ഡിസൈനാണ് എല്ലാവരെയും ആകർഷിച്ചിരിക്കുന്നത്. സെഗ്മെന്റിൽ ഡിസൈൻപരമായി കാണാൻ തരക്കേടില്ലാത്ത ഇയോൺ, ഗോ ഹാച്ച്ബാക്ക് എന്നീ വാഹനങ്ങളെക്കാളും ഏറെ മുമ്പിലാണ് റിനോ ക്വിഡ് നിൽക്കുന്നത്. ആൾട്ടോകളെ ബഹുദൂരം പിന്നിലാക്കുന്നുണ്ട് ക്വിഡ്. റോഡ് പ്രസൻസിന്റെ കാര്യത്തിലാണെങ്കിൽ ഈ വാഹനങ്ങളെയെല്ലാം മറികടക്കും ക്വിഡ്.

വിപണിയിൽ‌ 3 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും ക്വിഡ്ഡിന്റെ വിലയെന്നുറപ്പിക്കാം.

800സിസി ശേഷിയുള്ള 3 സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിലുള്ളത്. ക്വിഡ് ചെറുകാറിന്റെ 98 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. ഇത് വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ വാഹനമെത്തിക്കാന്‍ റിനോയെ സഹായിക്കും.

ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.

More from DriveSpark

Article Published On: Wednesday, August 12, 2015, 11:43 [IST]
English summary
Renault Kwid Caught Testing, Looks Better On Road Than Competitors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X