മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

Posted By:

ഇന്ത്യയുടെ ചെറുകാര്‍ വിപണിയെ ലക്ഷ്യമാക്കിയുള്ള റിനോയുടെ ആദ്യത്തെ കാര്‍, 'ക്വിഡ്' എന്ന പേരില്‍ അവതരിച്ചു. രാജ്യത്തെ ചെറുകാര്‍ സെഗ്മെന്റിനെ തികച്ചും അമ്പരിപ്പിക്കാന്‍ ശേഷിയുള്ള ഡിസൈന്‍ സൗന്ദര്യവുമായാണ് റിനോയുടെ ചെറുകാര്‍ എത്തുന്നത്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

ചെന്നൈയില്‍ വെച്ചാണ് റിനോ ക്വിഡ് ചെറുകാറിന്റെ ലോഞ്ച് നടന്നത്. അടുത്ത ദീപാവലിക്കു മുമ്പ് ഈ വാഹനം നിരത്തുകളിലെത്തും.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

ക്വിഡ് ചെറുകാറിന്റെ 98 ശതമാനം ഘടകഭാഗങ്ങളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. ഇത് വിപണിയില്‍ മത്സരക്ഷമമായ വിലയില്‍ വാഹനമെത്തിക്കാന്‍ റിനോയെ സഹായിക്കും.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

3 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ തുടക്കവില കാണുക. വാഹനത്തിന്റെ ആഗോള അവതരണമാണ് ചെന്നൈയില്‍ നടന്നത്.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

ഡ്രൈവര്‍സൈഡ് എയര്‍ബാഗോടു കൂടിയാണ് ഈ കാര്‍ വിപണി പിടിക്കുക. മറ്റ് നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടായിരിക്കും. എയര്‍ബാഗ് ഓപ്ഷണലായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് കാറെന്ന് റിനോ പറയുന്നു.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് വാഹനത്തില്‍. ആള്‍ട്ടോ കെ10 നിലകൊള്ളുന്ന സെഗ്മെന്‍രില്‍ ഇതൊരു പുതിയ സംഭവമാണ്. മാരുതിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഈ കാഹനത്തിന് സാധിക്കും.

മാരുതിയെ എതിരിടാന്‍ റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

ഡിസൈനില്‍ ഒരു എസ്‌യുവിയെ ഓര്‍മിപ്പിക്കുന്നുണ്ട് ക്വിഡ്. സെഗ്മെന്റിലെ 'ദുര്‍ബലം' എന്ന് തോന്നിപ്പിക്കുന്ന മറ്റ് ഡിസൈനുകള്‍ക്കു മീതെ എളുപ്പത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഈ കാറിന് സാധിച്ചേക്കും.

റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റമാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ലോഡ്ജി, ഡസ്റ്റര്‍ എന്നീ മോഡലുകളില്‍ കാണുന്ന മീഡിയനാവ് സിസ്റ്റമാണിത്.

റിനോ ക്വിഡ് ചെറുകാര്‍ അവതരിച്ചു

സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യാന്‍ റിനോ ക്വിഡിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഈ വാഹനത്തിന്റെ എന്‍ജിന്‍ അടക്കമുള്ളവയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

കൂടുതല്‍... #renault kwid #renault
English summary
Renault Kwid Hatchback Unveiled.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark