റിനോ ക്വിഡ് ലോഞ്ച് ചെയ്തു; വിലയും മറ്റ് വിവരങ്ങളും
റിനോ ക്വിഡ് ചെറു ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 2.56 രൂപയിലാണ് കാറിന്റെ വിവിധ വേരിയന്റുകളുടെ വിലകൾ തുടങ്ങുന്നത്. ഇന്ത്യയിലെ എല്ലാ റിനോ ഷോറൂമുകളിലും റിനോ ക്വിഡ് ബുക്കു ചെയ്യാവുന്നതാണ്. കൂടാതെ ഈ ഹാച്ച്ബാക്ക് മോഡലിന്റെ വിൽപനയ്ക്കായി പുറത്തിറക്കിയ പ്രത്യേക ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ വഴിയും വാഹനം ബുക്കു ചെയ്യാം.
നാല് വേരിയന്റുകളാണ് റിനോ ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. എസ്ടിഡി, ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്സ്ടി എന്നിങ്ങനെ. താഴെന്ന വേരിയന്റുകളായ എസ്ടിഡി, ആർഎക്സ്ഇ എന്നീ വേരിയന്റുകളിൽ കറുപ്പ് ബംപറുകളാണ് നൽകുക. ഉയർന്ന രണ്ട് വേരിയന്റുകളിൽ ബോഡി നിറത്തിലുള്ള ബംപർ നൽകും.

നാല് വേരിയന്റുകളാണ് റിനോ ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. എസ്ടിഡി, ആർഎക്സ്ഇ, ആർഎക്സ്എൽ, ആർഎക്സ്ടി എന്നിങ്ങനെ.

താഴ്ന്ന വേരിയന്റുകളായ എസ്ടിഡി, ആർഎക്സ്ഇ എന്നീ വേരിയന്റുകളിൽ കറുപ്പ് ബംപറുകളാണ് നൽകുക. ഉയർന്ന രണ്ട് വേരിയന്റുകളിൽ ബോഡി നിറത്തിലുള്ള ബംപർ നൽകും.

എല്ലാ വേരിയന്റുകളിലും വീൽ ആർച്ച് ക്ലാഡിങ് ചേർത്തിട്ടുണ്ട്. മുൻവശത്തെ ക്ലാഡിങ്ങിൽ സൈഡ് ഇൻഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നു.

താഴ്ന്ന രണ്ട് വേരിയന്റുകളിൽ പാസഞ്ചർ സൈഡിൽ മിറർ നൽകിയിട്ടില്ല. കറുപ്പ് നിറത്തിലുള്ള ബി പില്ലാറുകളും ഉയർന്ന രണ്ട് വേരിയന്റുകളിൽ മാത്രമേയുള്ളൂ. പിന്നിലെ റൂഫ് സ്പോയ്‌ലർ എല്ലാ വേരിയന്റുകളിലുമുണ്ട്.

നിറങ്ങൾ
ഫിയറി റെഡ്, ഐസ് കൂൾ വൈറ്റ്, മൂൺലൈറ്റ് സിൽവർ, ഔട്ബ്ലാക്ക് ബ്രോൺസ്, പ്ലാനെറ്റ് ഗ്രേ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

മൈലേജ്
ലിറ്ററിന് 25.17 മൈലേജാണ് റിനോ ക്വിഡിനുള്ളത്. സെഗ്മെന്റിൽ ഏറ്റവും മികച്ച മൈലേജ് നിരക്കാണിത്.

വിലകൾ (ദില്ലി എക്സ്ഷോറൂം)
- എസ്‌ടിഡി - 2,56,968
- ആർഎക്സ്ഇ - 2,88,960
- ആർഎക്സ്ഇ (ഓപ്ഷണൽ) - 2,94,960
- ആർഎക്സ്എൽ - 3,11,664
- ആർഎക്സ്ടി - 3,44,131
- ആർഎക്സ്ടി (ഓപ്ഷണൽ) - 3,53,131


Click it and Unblock the Notifications








