റിനോ ക്വിഡ് ലോഞ്ച് സെപ്തംബർ 24ന്
റിനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ലോഞ്ച് തിയ്യതി വെളിപ്പെട്ടു. സെപ്തംബർ 24നാണ് ഈ വാഹനം വിപണി പിടിക്കുക.
മാരുതി ആൾട്ടോ 800 മോഡലിനെ എതിരിടാനാണ് റിനോ ഈ ഹാച്ച്ബാക്കുമായി വിപണിയിലെത്തുന്നത്. മാരുതിയെ അപേക്ഷിച്ച് വിൽപനാ സൗകര്യങ്ങൾ റിനോയ്ക്ക് കുറവാണ്. എങ്കിലും പുതിയ കാലത്തെ സൗകര്യങ്ങളെ പരമാവധി ഉപയോഗിച്ച് വിൽപന വർധിപ്പിക്കാൻ റിനോ നീക്കം തുടങ്ങിയിട്ടുണ്ട്.
ഒരു സ്മാർട്ഫോൺ ആപ്ലിക്കേഷൻ വഴിയും റിനോ ക്വിഡ് ബുക്കു ചെയ്യാവുന്നതാണ്.

180 മില്ലിമീറ്ററാണ് റിനോ ക്വിഡിന്റെ ഗ്രൗണ്ട് ക്ലിയറൻസ്. 800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.
റിപ്പോർട്ടുകൾ പറയുന്നതു പ്രകാരം മികച്ച മൈലേജാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോൾ എൻജിൻ. സെഗ്മെന്റിൽ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.


Click it and Unblock the Notifications








