റിനോ ക്വിഡ് ഉൽപാദനം കൂട്ടുന്നു

Written By:

റിനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ഉൽപാദനം വർധിപ്പിക്കാൻ റിനോ തയ്യാറെടുക്കുന്നു. ബുക്കിങ് നിരക്ക് വൻതോതിൽ ഉയർന്നതിനെത്തുടർന്നാണ് ഇത്തരമൊരു നടപടിക്ക് കമ്പനി തയ്യാറെടുക്കുന്നത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം റിനോ ക്വിഡിന്റെ ബുക്കിങ് 50,000 കവിഞ്ഞിട്ടുണ്ട്. ഇത്രയധികം കാറുകൾ ഡെലിവറി ചെയ്യാൻ നിലവിലെ ഉൽപാദന സംവിധാനത്തിൽ വഴിയൊന്നുമില്ല. ഉൽപാദനം കൂട്ടികയാണ് ഏകമാർഗം. ഇതിനായി ദ്രുതഗതിയിൽ പരിപാടികൾ നീക്കുകയാണ് കമ്പനി.

800സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്ത് പകരുന്നത്. 53 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് കൂടെ ചേർത്തിട്ടുള്ളത്.

പൂർണമായും ഡിജിറ്റലായ ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ക്വിഡ്ഡിൽ നൽകിയിരിക്കുന്നത്. 13 ഇഞ്ച് വീലുകൾ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ട്. സെഗ്മെന്റിൽ ഏറ്റവുമുയർന്ന ഗ്രൗണ്ട് ക്ലിയറൻസാണിത്. ഉയർന്ന വേരിയന്റിൽ പവർ വിൻഡോകൾ, 2 ഡിൻ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ടച്ച് സ്ക്രീൻ നേവിഗേഷൻ സിസ്റ്റം, നാലു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സന്നാഹങ്ങളുമുണ്ട്.

Cars താരതമ്യപ്പെടുത്തൂ

റിനോ ക്വിഡ്
റിനോ ക്വിഡ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #റിനോ ക്വിഡ്
English summary
Renault Kwid production to be ramped up.
Story first published: Monday, November 2, 2015, 14:43 [IST]
Please Wait while comments are loading...

Latest Photos