റിനോ ക്വിഡ് കാറുകൾ ഡെലിവറി തുടങ്ങി
റിനോ ക്വിഡ് ഹാച്ച്ബാക്ക് മോഡലിന്റെ ഡെലിവറി തുടങ്ങി. മിക്ക ഡീലർഷിപ്പുകളിലേക്കും കാറുകൾ എത്തിച്ചേർന്നിട്ടുണ്ട്. ബുക്കിങ് തുടങ്ങി രണ്ട് മാസത്തിനുള്ളിൽ 25000ത്തിലധികം ബുക്കിങ് നേടിയെടുക്കാൻ ക്വിഡ് മോഡലുകൾക്ക് സാധിച്ചിട്ടുണ്ട്.
2.56 ലക്ഷം മുതലാണ് റിനോ ക്വിഡിന്റെ വിലകൾ തുടങ്ങുന്നത്. ഇത് അവതരണവിലയാണെന്ന് റിനോ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

800സിസി ശേഷിയുള്ള പെട്രോൾ എൻജിനാണ് ക്വിഡിന് കരുത്ത് പകരുന്നത്. 53 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് കൂടെ ചേർത്തിട്ടുള്ളത്.
പൂർണമായും ഡിജിറ്റലായ ഒരു ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ക്വിഡ്ഡിൽ നൽകിയിരിക്കുന്നത്. 13 ഇഞ്ച് വീലുകൾ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ട്. സെഗ്മെന്റിൽ ഏറ്റവുമുയർന്ന ഗ്രൗണ്ട് ക്ലിയറൻസാണിത്. ഉയർന്ന വേരിയന്റിൽ പവർ വിൻഡോകൾ, 2 ഡിൻ ഓഡിയോ സിസ്റ്റം, 7 ഇഞ്ച് ടച്ച് സ്ക്രീൻ നേവിഗേഷൻ സിസ്റ്റം, നാലു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നീ സന്നാഹങ്ങളുമുണ്ട്.


Click it and Unblock the Notifications








