റിനോ ക്വിഡ് ഉടനെ വരുമെന്ന് എആർ റഹ്മാനും രൺബീർ കപൂർ
ഫ്രഞ്ച് കാർനിർമാതാവായ റിനോ ഇന്ത്യയുടെ ചെറു ഹാച്ച്ബാക്കുകളുടെ വിപണിയിലേക്ക് വിപ്ലവം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ക്വിഡ് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട പുതിയ റിനോ കാർ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വാഹനത്തിന്റെ വരവിന് കാഹളമൂതുകയാണ് റിനോ അംബാസ്സഡറായ ബോളിവുഡ് താരം രൺബീർ കപൂർ.
താഴെയുള്ളത് റിനോ ക്വിഡിന്റെ ആദ്യത്തെ വീഡിയോ സാന്നിധ്യമാണ്.
റിനോയും നിസ്സാനും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന വാഹനമാണ് ക്വിഡ്. മാരുതി സുസൂക്കി ആൾട്ടോ 800, ടാറ്റ നാനോ ജെൻഎക്സ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ക്വിഡ് ഹാച്ച്ബാക്ക് മത്സരിക്കേണ്ടത്.
ക്വിഡിനെ അവതരിപ്പിക്കാൻ എആർ റഹ്മാന്റെ സഹായവും തേടിയിട്ടുണ്ട് റിനോ. എആർ റഹ്മാനാണ് സംഗീതം ചെയ്തിരിക്കുന്നത്. കാണുക, കേൾക്കുക!


Click it and Unblock the Notifications