റിനോ ക്വിഡ്ഡിനെ ക്രോസ്സോവറാക്കിയാല്‍?
റിനോ ക്വിഡ് ചെറുകാര്‍ ഒരു വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഒരു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിനു സമാനമായ മസിലന്‍ ശരീരവുമായി വരുന്ന ക്വിഡ്, ചെറുകാര്‍ വിപണിയില്‍ ഒരു പുതുക്കം കൊണ്ടുവരികയാണ് ചെയ്യുന്നത്. ആള്‍ട്ടോ അടക്കമുള്ള കാറുകള്‍ക്ക് ഇന്ത്യയില്‍ താരതമ്യേന ചെറിയ കമ്പനിയാണെങ്കിലും റിനോ മുമ്പോട്ടു വെക്കുന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്.
ക്വിഡ് ചെറുകാറിനെ ചെന്നൈയില്‍ പോയി നേരിട്ടു കണ്ടതിന്റെ അതിശയം ഒരു ആര്‍ട്ടിസ്റ്റ് കൂടിയായ ഞങ്ങളുടെ എഡിറ്റര്‍ സന്തോഷ് രാജ്കുമാര്‍ പങ്കു വെക്കുന്നത് ഒരു ചിത്രം വരച്ചുകൊണ്ടാണ്. റിനോ ക്വിഡ്ഡിന്റെ മോഡിഫിക്കേഷന്‍ സാധ്യതകള്‍ ഭയങ്കരമാണെന്ന് സന്തോഷ് കണ്ടെത്തുന്നു.
ക്വിഡ്ഡിനെ ഒരു ക്രോസ്സോവറാക്കി മാറ്റുകയാണ് സന്തോഷ് ചെയ്തിരിക്കുന്നത്. ക്രോസ്സ് ക്വിഡ് എന്ന് പേരിട്ടിരിക്കുന്നു ഈ കാറിന്. ഈ ഡിസൈന്‍ വായനക്കാരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു.



Click it and Unblock the Notifications








