റിനോ ക്വിഡ് ബുക്കിങ് ചരിത്രം സൃഷ്ടിക്കുന്നു

By Santheep

ബുക്കിങ് തുടങ്ങി ചുരുങ്ങിയ കാലത്തിനിടയിൽ മറ്റൊരു വാഹനവും ഇത്തരമൊരു നേട്ടം കൈവരിച്ചിട്ടില്ല ഇന്ത്യയിൽ. സെപ്തംബർ 24ന് തുടങ്ങിയതാണ് ക്വിഡ് ഹാച്ച്ബാക്കിന്റെ ബുക്കിങ്. ഇന്ന് പുറത്തുവന്ന ബുക്കിങ് കണക്കുകൾ പറയുന്നത് 50,000 ആവശ്യക്കാർ കവിഞ്ഞുവെന്നാണ്!

ഹ്യൂണ്ടായ് ഇയോൺ, ആൾട്ടോ 800 എന്നീ കാറുകളാണ് ക്വിഡ്ഡിന് എതിരാളികളായി വിപണിയിലുള്ളത് എന്നതുകൂടി ഓർത്താൽ റിനോയുടെ നേട്ടത്തിന്റെ വലിപ്പം മനസ്സിലാകും. ഈ രണ്ട് കൂട്ടരുമായും താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര താഴ്ന്നതാണ് റിനോയുടെ സർവീസ് സെന്ററുകളുടെ സാന്നിധ്യം രാജ്യത്ത്.

Renault Kwid The Most Wanted Car

റിനോ ക്വിഡിന്റെ ബേസ് പതിപ്പിന് 2.57 ലക്ഷം രൂപയാണ് വില. ഏറ്റവുമുയർന്ന പതിപ്പിന് 3.53 ലക്ഷം രൂപയും വിലവരുന്നു. അങ്ങേയറ്റം മത്സരക്ഷമമായ വിലയിടലാണിത്. ഇന്ത്യയിൽത്തന്നെയാണ് ഈ കാറിന്റെ 98 ശതമാനം നിർമാണപ്രവർത്തനങ്ങളും നടന്നത്.

800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

More from DriveSpark

Article Published On: Friday, October 30, 2015, 16:38 [IST]
English summary
Renault Kwid The Most Wanted Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X