റിനോ ക്വിഡ് വാങ്ങാമ്പോണോരേ! കാത്തിരിപ്പ് 6 മാസം!!
ഈയിടെ വിപണിയിലെത്തിയ റിനോ ക്വിഡ് എന്ന കിടിലൻ ചെറു ഹാച്ച്ബാക്കിന് വൻ ആരാധകനിര രൂപപ്പെട്ടിട്ടുണ്ട്. 25000ത്തിലധികം ബുക്കിങ്ങുകൾ നേടിക്കഴിഞ്ഞൂ ഈ വണ്ടി. ദില്ലി ഷോറൂം നിരക്ക് പ്രകാരം 2.57 ലക്ഷം രൂപയ്ക്ക് ക്വിഡ് ലഭിക്കും. ഇതൊരു വൻ കിട്ടലാണ് ഉപഭോക്താക്കളെ സംബന്ധിച്ച്.
പക്ഷെ, ഡിമാൻഡിനനുസരിച്ച് ഉൽപാദനം നടത്താൻ റിനോയ്ക്ക് സാധിക്കാത്തതാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിക്കുന്നത്. കാത്തിരിപ്പ് സമയം ആറു മസത്തോളം ഉയർന്നതായും അറിയുന്നു. ഇക്കാര്യം റിനോ സ്ഥിരീകരിച്ചിട്ടുണ്ട്.
മാരുതി ആൾട്ടോ, ഇയോൺ, ഗോ എന്നീ വാഹനങ്ങളാണ് ക്വിഡിന് എതിരാളികളായി വിപണിയിലുള്ളത്. ഈ കാറുകളെ ഡിസൈൻ കൊണ്ട് ഫീച്ചർ സമ്പന്നത കൊണ്ടുമെല്ലാം മറികടന്ന വാഹനമാണ് ക്വിഡ്.

800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.
മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് ക്വിഡ് ഹാച്ച്ബാക്കിനുള്ളത്. 180 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു ക്വിഡ് ഹാച്ച്ബാക്കിന്റെ പെട്രോൾ എൻജിൻ. സെഗ്മെന്റിൽ മികച്ചൊരു മൈലേജ് നിരക്കാണിത് എന്നു പറയാം.


Click it and Unblock the Notifications








