റിനോ ക്വിഡിന്റെ സെമി ഓട്ടോമാറ്റിക് പതിപ്പ് 2016ൽ
റിനോ ക്വിഡ് ചെറു ഹാച്ച്ബാക്കിന്റെ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് (ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ) ഘടിപ്പിച്ച പതിപ്പ് 2016ൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്.
നിലവിലുള്ള 800സിസി എൻജിനായിരിക്കും സെമി ഓട്ടോമാറ്റിക് പതിപ്പിലുണ്ടാവുക എന്ന കേൾക്കുന്നുണ്ട്. വരാനിരിക്കുന്ന 1 ലിറ്റർ എൻജിൻ ഒരു ഓപ്ഷനായിട്ടും വെക്കും. ഇറ്റാലിയൻ കമ്പനിയായ മാഗ്നറ്റി മാരെല്ലിയിൽ നിന്ന് സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാങ്ങും. ഈ കമ്പനി ഇന്ത്യയിൽ ഇതിനകം തന്നെ പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

വൻതോതിലുള്ള ബുക്കിങ്ങാണ് ഈ ചെറു ഹാച്ച്ബാക്കിന് ലഭിച്ചിട്ടുള്ളത്. റിനോയുടെ സർവീസ് സെന്ററുകളുടെ താരതമ്യേന കുറഞ്ഞ സാന്നിധ്യം പോലും അവഗണിച്ച് ആളുകൾ ക്വിഡിനു പിന്നാലെ പായുകയാണ്.
3000 കോടി രൂപയോളം ചെലവിട്ടാണ് ക്വിഡ് ഹാച്ച്ബാക്ക് വികസിപ്പിച്ചെടുത്തത്. മാരുതി ആൾട്ടോ തുടങ്ങിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കാണ് ഈ വാഹനം വരുന്നത്.
800 സിസി ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് ക്വിഡിലുള്ളത്. ഈ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്. ഒരു 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.


Click it and Unblock the Notifications








