റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

By Santheep

ഫ്രഞ്ച് കാര്‍നിര്‍മാതാവായ റിനോയുടെ ലോഡ്ജി എംപിവിയുടെ ഔദ്യോഗിക ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം അവസാനമാസത്തില്‍ പുറത്തുവിട്ടിരുന്നു. റിനോ ഡസ്റ്റര്‍ മോഡലിന്റെ കാര്യത്തിലെന്നപോലെ ലോഡ്ജിയും വരുന്നത് റിനോയുടെ ഉപബ്രാന്‍ഡായ ഡാസിയയില്‍ നിന്നാണ്. നടപ്പുവര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ വിപണിയിലെത്തിച്ചേരുമെന്ന് ഏതാണ്ടുറപ്പായിട്ടുള്ള ലോഡ്ജിയുടെ ഇന്ത്യന്‍ അവതരണം കഴിഞ്ഞദിവസം നടന്നു. ആലിയ ഭട്ട് അടക്കമുള്ള ബോളിവുഡ് താരങ്ങളുടെ സാന്നിധ്യ്ത്തില്‍, സ്റ്റാര്‍ ഗില്‍ഡ് അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് ഈ അവതരണം സംഭവിച്ചത്.

ഇന്ത്യന്‍ വിപണിയിലെ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം മാറ്റം വരുത്തിയ വാഹനമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളും ആലിയ ഭട്ട് പങ്കെടുത്ത അവതരണച്ചടങ്ങിന്റെ ചിത്രങ്ങളും താഴെ വായിക്കാം.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

ക്ലിക്കിനീങ്ങുക.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

റിനോ ലോഡ്ജിയുടെ അവതരണം നിര്‍വഹിച്ചത് പ്രശസ്ത ബോളിവുഡ് താരം അനില്‍ കപൂറാണ്. ഇന്ത്യയില്‍ ഹോണ്ട മൊബിലിയോ എംപിവിയുമായി നേരിട്ട് എതിരിടാന്‍ സാധ്യതയുള്ള വാഹനമാണിത്. എര്‍റ്റിഗയെക്കാള്‍ കൂടിയ വിലനിലവാരത്തിലായിരിക്കും ഈ വാഹനത്തിന്റെ വരവ്. വലിപ്പത്തിലും എടുപ്പിലും ഈ വാഹനം മൊബിലിയോയ്ക്ക് മികച്ചൊരു എതിരാളിയായി മാറും.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

റിനോ ലോഡ്ജിയുടെ ഇന്ത്യയിലെ ആദ്യ ഉടമ ഋത്വിക് റോഷനാണ്. റിനോ ഇന്ത്യ സിഇഒ സുമിത് സാഹ്നി ലോഡ്ജി കാര്‍ ഋത്വിക്കിന് കൈമാറുന്നതാണ് ചിത്രത്തില്‍. ഡസ്റ്ററില്‍ ഘടിപ്പിച്ചിട്ടുള്ള 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിന്‍ ഈ വാഹനത്തിലും പ്രതീക്ഷിക്കാം. 85 കുതിരശക്തി പകരാന്‍ ഈ എന്‍ജിനു ശേഷിയുണ്ട്.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

എസ്‌പേസ് എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ എംപിവി വിപണിയിലെത്തിച്ചത് തങ്ങളാണെന്ന് റിനോ അവകാശപ്പെടുന്നു. 80കളുടെ തുടക്കത്തില്‍ യൂറോപ്പിലാണ് ഇത് സംഭവിച്ചത്.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

ഇന്ത്യന്‍ വിപണിയില്‍ 7 ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയില്‍ വില കണ്ടേക്കും രിനോ എംപിവി. നിലവില്‍ മൊബിലിയോ എംപിവി നിലകൊള്ളുന്നത് 6.7 ലക്ഷത്തിന്റെ ചുറ്റുപാടിലാണ്. മൊബിലിയോ, എര്‍റ്റിഗ, ഇന്നോവ, എന്‍ജോയ്, ഡാറ്റ്‌സന്‍ ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങള്‍ എതിരാളികളായി വിപണിയിലുണ്ട്. ആലിയഭട്ടും കൂട്ടരും ചേര്‍ന്ന് റിനോ ഡസ്റ്റര്‍ എസ്‌യുവിയില്‍ അര്‍മാദിക്കുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

ദീപിക പദുകോണ്‍ റിനോ ഡസ്റ്റര്‍ എംപിവിയില്‍ ഒച്ച് ചാര്‍ത്തുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

പ്രിയങ്ക ചോപ്ര റിനോ ഡസ്റ്റര്‍ എംപിവിയില്‍ ഒപ്പിടുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

രാജ്കുമാര്‍ ഹിറാനി റിനോ ഡസ്റ്ററിനൊപ്പം പോസ് ചെയ്യുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

റിതേഷ് ദേശ്മുഖ് റിനോ ഡസ്റ്ററില്‍ ഒപ്പിടുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

ഷാഹിദ് കപൂര്‍ റിനോ ഡസ്റ്ററിനടുത്ത് വെറുതെ പോസ് ചെയ്യുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

ടൈഗര്‍ ഷറോഫ് വളരെ സീരിയസ്സായി പോസ് ചെയ്യുന്നു.

റിനോ ലോഡ്ജി ഇന്ത്യയിലെത്തി; ആദ്യ ഉടമ ഋത്വിക് റോഷന്‍

വരുണ്‍ ധാവന്‍ റിനോ ഡസ്റ്ററിനടുത്ത് പൊസ് ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, January 20, 2015, 8:31 [IST]
English summary
Renault Lodgy Revealed First Time at Renault Star Guild Awards Specs Competitors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X